ഹോംനഴ്‌സ് വീട്ടുടമയെ കുത്തിക്കൊന്ന സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പാലാരിവട്ടം: നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹോം നഴ്‌സ് വീട്ടുടമയെ കൊലപ്പെടുത്തിയത് സ്വന്തം അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. എറണാകുളം പാലാരിവട്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പാലാരിവട്ടം കളവത്ത് റോഡില്‍ ചെല്ലിയംപുറം തോബിയാസ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹോം നഴ്സ് ലോറന്‍സിനെ (52) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തോബിയാസ് ലഹരിയ്ക്കടിമയായിരുന്നെന്നാണ് വിവരം. തോബിയാസ് അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ഇതിനു സാധിക്കാതെ വന്നപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്നുമാണ് ലോറന്‍സ് […]

കൊച്ചിയില്‍ വീട്ടുടമയെ ഹോം നഴ്‌സ് കുത്തിക്കൊന്നു

കൊച്ചി: കൊച്ചിയില്‍ വീട്ടുടമയെ ഹോം നഴ്‌സ് കുത്തിക്കൊന്നു. കൊച്ചി പാലാരിവട്ടത്താണ് സംഭവം. വീട്ടുടമയായ തോബിയാസ് (34) നെയാണ് ഹോം നഴ്‌സ് ലോറന്‍സ് കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.        

രഹ്ന ഫാത്തിമയ്ക്ക് വീണ്ടും സ്ഥലം മാറ്റം

പാലാരിവട്ടം: ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടു വിവാദമുണ്ടായതിനെ തുടര്‍ന്നു ബിഎസ്‌എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയെ സ്ഥലം മാറ്റിയത് പാലാരിവട്ടം എക്‌സ്‌ചേഞ്ചിലേക്ക്. ബിഎസ്‌എന്‍എല്‍ എറണാകുളം ബോട്ട് ജെട്ടി ഉപഭോക്തൃ സേവന കേന്ദ്രത്തില്‍ നിന്നാണ് പാലാരിവട്ടം എക്‌സ്‌ചേഞ്ചിലേക്കു സ്ഥലം മാറ്റിയിട്ടുള്ളത്. ഇന്ന് പുതിയ സ്ഥലത്ത് ചാര്‍ജെടുക്കാനാണു നിര്‍ദേശം. നേരത്തേ രവിപുരത്തേക്ക് സ്ഥലംമാറ്റിയെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് വീടിന് അടുത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയെന്ന തരത്തില്‍ രഹ്ന ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.

പാലാരിവട്ടം മേല്‍പ്പാലത്തില്‍ ആറിടത്ത് വിള്ളല്‍..! വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കും

കൊച്ചി: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് എറണാകുളം ബൈപ്പാസില്‍ നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലത്തില്‍ ആറിടത്ത് വിള്ളല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഭാരമേറിയ വാഹനങ്ങള്‍ നിരോധിക്കാനാണ് പരിശോധനാ ഏജന്‍സിയുടെ നിര്‍ദ്ദേശം. യാത്രക്കാരുടേയും പാലത്തിന്‍റെയും സുരക്ഷ പരിഗണിച്ചാണ് അടിയന്തിരമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 2014ല്‍ തറക്കല്ലിട്ടു, 72 കോടി മുടക്കില്‍ രണ്ടു വര്‍ഷം കൊണ്ട് നിര്‍മ്മിച്ച പാലമാണിത്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു പാലത്തില്‍ പരിശോധന നടത്തിയത്. പാലത്തിലെ തൂണുകള്‍ക്ക് മുകളിലെ നിര്‍മ്മാണത്തിനാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കണ്ടെത്തിയ രണ്ടെണ്ണത്തിന് പുറമെ ഇപ്പോള്‍ നാലെണ്ണത്തിനാണ് […]