പാലാരിവട്ടം മേല്‍പ്പാലത്തില്‍ ആറിടത്ത് വിള്ളല്‍..! വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കും

കൊച്ചി: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് എറണാകുളം ബൈപ്പാസില്‍ നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലത്തില്‍ ആറിടത്ത് വിള്ളല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഭാരമേറിയ വാഹനങ്ങള്‍ നിരോധിക്കാനാണ് പരിശോധനാ ഏജന്‍സിയുടെ നിര്‍ദ്ദേശം.

യാത്രക്കാരുടേയും പാലത്തിന്‍റെയും സുരക്ഷ പരിഗണിച്ചാണ് അടിയന്തിരമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 2014ല്‍ തറക്കല്ലിട്ടു, 72 കോടി മുടക്കില്‍ രണ്ടു വര്‍ഷം കൊണ്ട് നിര്‍മ്മിച്ച പാലമാണിത്.

കഴിഞ്ഞ ആഴ്ച്ചയായിരുന്നു പാലത്തില്‍ പരിശോധന നടത്തിയത്. പാലത്തിലെ തൂണുകള്‍ക്ക് മുകളിലെ നിര്‍മ്മാണത്തിനാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കണ്ടെത്തിയ രണ്ടെണ്ണത്തിന് പുറമെ ഇപ്പോള്‍ നാലെണ്ണത്തിനാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്.

prp

Related posts

Leave a Reply

*