ഈ കരുതലിന് അങ്ങയോട് കടപ്പെട്ടിരിക്കുന്നു ; മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ ശാരദക്കുട്ടി

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ എഴുത്തുകാരി എസ്.ശാരദക്കുട്ടി. സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നതായി ശാരദക്കുട്ടി പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:

കനകദുര്‍ഗ്ഗ, ബിന്ദു … കല്ലയും മാലയും ബഹിഷ്‌കരിച്ച അഭിമാനിനികളുടെ പിന്മുറക്കാര്‍. ഘോഷ ബഹിഷ്‌കരിച്ചവരുടെ പെണ്‍മക്കള്‍. അനാചാരദുര്‍ഗ്ഗങ്ങളെ തകര്‍ത്തെറിഞ്ഞ കനക ദുര്‍ഗ്ഗമാര്‍. പ്രിയ കൂട്ടുകാരികളേ മുന്‍ തലമുറയിലെ വീര വനിതകള്‍ക്കൊപ്പം ചരിത്രത്തില്‍ നിങ്ങളുടെ പേരുകള്‍ കൊത്തിവെക്കപ്പെട്ടു കഴിഞ്ഞു.

പ്രിയപ്പെട്ട മുഖ്യമന്ത്രീ, സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ശുദ്ധികലശം നടക്കട്ടെ. ചാണകവും ഗോമൂത്രവും തളിക്കട്ടെ. നടയടച്ചിടട്ടെ..ആചാരപ്രകാരം എല്ലാം നടക്കട്ടെ. അതൊക്കെ തന്ത്രി മന്ത്രിമാര്‍ കൂടിയാലോചിക്കട്ടെ. എന്തു ഭൂകമ്പവും നടക്കട്ടെ. ഈ നിമിഷം രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. അതിനി ഇല്ലാതാകുന്നില്ല. ചര്‍ച്ചകള്‍ മുന്നേറട്ടെ. ഈ നിമിഷം ഇല്ലാതാക്കാനാകില്ല.

‘ഇടറിയോ മാര്‍ഗ്ഗവും ലക്ഷ്യവും
ഇടയുള്ളോര്‍ വാദിപ്പിന്‍..
ഞാനൊന്നു തല ചായ്ക്കട്ടെ’ ഇടശ്ശേരി

എസ്. ശാരദക്കുട്ടി

prp

Related posts

Leave a Reply

*