നഷ്ടം താങ്ങാനാകുന്നില്ലെങ്കില്‍ കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടിക്കൂടേയെന്ന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: നഷ്ടം താങ്ങാനാകുന്നില്ലെങ്കില്‍ കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടിക്കൂടേ എന്ന വിമര്‍ശനവുമായി സുപ്രീം കോടതി. താല്‍ക്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന്‍ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്‌ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. അതേസമയം താല്‍ക്കാലിക ജീവനക്കാര്‍ക്ക് സേവന കാലാവധി കണക്കാക്കി പെന്‍ഷന്‍ നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് എതിരെയാണ് കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചത്. നിലവില്‍ 4000 കോടിയിലധികം നഷ്ടം ഉണ്ടെന്ന് കെഎസ്‌ആര്‍ടിസിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. താല്‍കാലിക ജീവനക്കാര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കേണ്ടിവന്നാല്‍ പ്രതിമാസം […]

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് തൊണ്ടിമുതലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ദില്ലി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തെളിവുനിയമപ്രകാരമുളള രേഖയായി മെമ്മറി കാര്‍ഡിനെ കണക്കാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു . മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിക്കെതിരെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ സഹായിക്കുമെന്ന് നടന്‍റെ പ്രധാന വാദങ്ങള്‍. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു. […]

‘നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് വേണം’; ദിലീപ് സുപ്രീംകോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് ആവശ്യപ്പെട്ടു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗിയാണ് ദിലീപിന് വേണ്ടി ഹര്‍ജി നല്‍കിയത്. കേസില്‍ കൂടുതല്‍ രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി  ഈ മാസം 18 ലേക്ക് മാറ്റിയിരുന്നു. കുറ്റപത്രത്തോടൊപ്പം നൽകിയ മുഴുവൻ രേഖകളും […]

ശബരിമല സ്ത്രീ പ്രവേശനം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. നിലവില്‍ ശബരിമലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ചില രാഷ്ട്രീയ സംഘടനകള്‍ ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് തടസം സൃഷ്ടിക്കുകയാണെന്നും ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാടും സുപ്രീംകോടതിയെ അറിയിക്കും. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ചീഫ് സെക്രട്ടറിയാണ് കോടതിയില്‍ ഹാജരാകുക. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ഗുജറാത്ത് കലാപം; മോദിക്കെതിരായ ഹ‌ര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറ്റ വിമുക്തനാക്കിയതിന് എതിരെയുള്ള ഹ‌ര്‍ജി ഇന്ന് സുപ്രീം കോടതിയില്‍ പരിഗണിക്കും. കലാപ കേസില്‍ പ്രത്യേക അന്വേഷണ സംഘമാണ് മോദിക്കെതിരെ ക്ലീന്‍ചീറ്റ് നല്‍കിയത്. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക. 2002-ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയടക്കമുള്ള മറ്റു രാഷ്ട്രീയ നേതാക്കള്‍ക്ക് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ചിറ്റ് നല്‍കിയതിന് എതിരെയാണ് കേസ്. […]

ശബരിമല സ്ത്രീപ്രവേശനം; കോടതിയലക്ഷ്യത്തിന് അനുമതി തേടി സുപ്രീം കോടതിയില്‍ ഹര്‍ജി

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. വിധി നടപ്പാക്കാത്തതിനെതിരെ മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരന്‍ പിള്ള, നടന്‍ കൊല്ലം തുളസി എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് സ്ത്രീകള്‍ അറ്റോര്‍ണി ജനറലിന്‍റെ അനുമതിയും തേടിയിട്ടുണ്ട്. കോടതി വിധിക്കെതിരായ പരാമര്‍ശങ്ങളില്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ അറ്റോര്‍ണി ജനറല്‍ പരിശോധിക്കും. അതേസമയം, ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം […]

ക്ഷേത്രങ്ങളുടെ നിയന്ത്രണം; ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. എന്‍എസ്‌എസ്, എസ്‌എന്‍ഡിപി, കെപിഎംഎസ് എന്നീ  ദായിക സംഘടനകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ടി.ജി.മോഹന്‍ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റീസുമാരായ യു.യു. ലളിത്, കെ.എം.ജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് നല്‍കിയേക്കും

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഇന്ന് പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയേക്കും. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക. തന്ത്രി കുടുംബവും പന്തളം രാജകുടുംബവും എന്‍എസ്എസ്സും ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കുക. കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്‍റെ  പരിഗണനക്ക് വിടണമെന്നായിരിക്കും ഹര്‍ജിക്കാരുടെ ആവശ്യം. ദില്ലിയില്‍ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഇന്ന് ചര്‍ച്ച നടത്തും. വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനഃപരിശോധനാ നല്‍കാം. ആ കാലയളവിന് ശേഷമേ സാധാരണ […]

ആധാര്‍ കേസില്‍ നാളെ വിധി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. ആധാര്‍ പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 27 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്‌ജിമാര്‍. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം നിര്‍ണായകമാണ് വിധി. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ […]

ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയത്തിന്‍റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ കൊളീജിയവും കേന്ദ്രസര്‍ക്കാരും തമ്മില്‍ ആറ് മാസമായി നീണ്ടുനിന്ന ശീതസമരത്തിനാണ് വിരാമമായിരിക്കുന്നത്. കൊളീജിയം ശുപാര്‍ശ ചെയ്ത മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പേരുള്‍ക്കൊപ്പമാണ് ജോസഫിന്റെ നിയമനത്തിനും കേന്ദ്രം അംഗീകാരം നല്‍കിയത്. മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കെ.എം ജോസഫിനേയും നിയമിക്കാന്‍ ജനുവരി 10ന് കൊളീജിയം കേന്ദ്രത്തിന് […]