മീശ നോവലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: എസ് ഹരീഷിന്‍റെ മീശ നോവല്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകളേയും ഒരു സമുദായത്തേയും നോവലില്‍ ആക്ഷേപിക്കുന്നു എന്ന് ആരോപിച്ച്‌ രാധാകൃഷ്ണനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അടിയന്തരമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെടും. ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്നും പിന്‍വലിച്ച മീശ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഡി സി ബുക്‌സ് തീരുമാനിച്ചിരുന്നു. സ്ഥാപനത്തിന്റെ പ്രസിദ്ധീകരണ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ പുസ്തകങ്ങളെപ്പോലെ തന്‍റെ പുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ എസ് ഹരീഷ് ഡിസി ബുക്‌സിനെ സമീപിക്കുകയായിരുന്നു.അതേസമയം നോവല്‍ […]

ശബരിമലയില്‍ സ്ത്രീകളുടെ വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്ക് തുടരണമെന്നും തലമുറകളായി തുടരുന്ന ക്ഷേത്ര ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും പന്തളം രാജകുടുംബം. ക്ഷേത്രത്തിന്‍റെ യശസ് തകര്‍ക്കാനുള്ള ശ്രമമാണ് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിക്കു പിന്നിലെന്നും രാജകുടുംബത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. കേസിലെ ഹര്‍ജിക്കാരന്‍ വിശ്വാസിയല്ലെന്നും പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജി മാത്രമാണിതെന്നും കെ. രാധാകൃഷ്ണന്‍ വാദിച്ചു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ പൊതുവെ ക്ഷേത്രത്തില്‍ പോകാറില്ല. 41 ദിവസത്തെ വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുകയുമില്ല. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് […]

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീംകോടതിയിൽ വാദം കേൾക്കൽ ഇന്നും തുടരും

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഇന്നും വാദം കേൾക്കൽ തുടരും. കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാനാണ് ദേവസ്വം ബോര്‍ഡിന്‍റെ നീക്കം. ശബരിമലയിൽ 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന തീരുമാനം വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അത് സ്ത്രീകളോടുള്ള വിവേചനമല്ലെന്നുമാണ് സിപിഎം നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡ് കഴിഞ്ഞ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്. ഇത് വിവാദമായതോടെ ആ നിലപാട് തിരുത്തി എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെടാൻ ബോര്‍ഡ് യോഗം ചേര്‍ന്ന് തത്വത്തിൽ തീരുമാനിച്ചു.  എന്നാൽ ഇക്കാര്യം […]

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം; സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് ദേ​വ​സ്വം ബോ​ര്‍​ഡ്

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള സ്ത്രീ​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ എ​തി​ര്‍​ത്ത് ദേ​വ​സ്വം ബോ​ര്‍​ഡ് സു​പ്രീം​കോ​ട​തി​യി​ല്‍..  ക്ഷേ​ത്ര​ത്തി​ലെ സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ​വി​ഷ​യ​ങ്ങ​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഹ​ര്‍​ജി​യി​ല്‍ വാ​ദം തു​ട​രു​ക​യാ​ണ്. എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള സ്ത്രീ​ക​ളെ​യും ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​നാ​കി​ല്ല. സ്ത്രീ​ക​ളോ​ടു​ള്ള വി​വേ​ച​ന​മ​ല്ല ഇ​തെ​ന്നും വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ത്രീ​ക​ളെ ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ത്ത​തെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് സു​പ്രീ​കോ​ട​തി​യെ നിലപാട് അ​റി​യി​ച്ചു. പു​രു​ഷ​ന്മാ​ര്‍​ക്കു ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ സ്ത്രീ​ക​ള്‍​ക്കും പ്ര​വേ​ശ​ന​മാ​കാ​മെ​ന്നു സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്ച നി​രീ​ക്ഷി​ച്ചി​രു​ന്നു. സ്വ​കാ​ര്യ​ക്ഷേ​ത്ര​മെ​ന്ന സ​ങ്ക​ല്പം ഇ​ല്ലെ​ന്നും ആ​ര്‍​ത്ത​വ​ത്തി​ന്‍റെ പേ​രി​ല്‍ പ​ത്തു വ​യ​സ് […]

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനം സംബന്ധിച്ച്‌ സുപ്രീം കോടതി നിലപാട് വ്യക്തമാക്കി. ക്ഷേത്രത്തിന്‍റെ ഭരണകാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ക്ഷേത്രത്തിന്‍റെ ഭരണത്തിന് ദേവസ്വം ബോര്‍ഡ് ഉണ്ടെന്നാണ് ഭരണ ഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് നിയമപരമായുള്ള കാര്യങ്ങള്‍ മാത്രമാണ് കോടതി പരിശോധിക്കുകയെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ബുദ്ധമത വിശ്വാസത്തിന്‍റെ തുടര്‍ച്ചയാണ് ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ വാദം പോരെന്നും വസ്തുതകള്‍ നിരത്തി വേണം അവ തെളിയിക്കാനെന്നും സുപ്രീം കോടതി പ്രതികരിച്ചു. […]

ഷുഹൈബ് വധം ; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഷുഹൈബിന്‍റെ മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ല. വെറും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായോ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനുമായോ ബന്ധമില്ല. ഷുഹൈബിനെ വധിക്കാന്‍ കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന […]

ശബരിമല സ്ത്രീ പ്രവേശനം; ഹര്‍ജി ഇന്ന്‍ പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല ശാസ്താവിനെ ദര്‍ശിക്കാന്‍ സ്‌ത്രീകള്‍ക്ക് സാധിക്കുമോ? ശബരിമലയിലെ സ്‌ത്രീ പ്രവേശന വിഷയം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. അഞ്ചുപേരടങ്ങിയ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ. എന്‍. ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ആര്‍ എഫ് നരിമാന്‍ എന്നിവര്‍ക്കൊപ്പം വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്രയും ഇന്ന് കേസ് ഹര്‍ജിയില്‍ വാദം കേള്‍ക്കും. വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്രയെ കഴിഞ്ഞ ദിവസമാണ് അഞ്ചംഗ ഭരണഘടനാ […]

കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്നെന്ന കാര്യത്തിൽ സംശയമില്ലെന്നു സുപ്രീം കോടതി. കേസുകൾ വിവിധ ബെഞ്ചുകൾക്കു വീതംവച്ചു നൽകുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്. ബെഞ്ചുകൾക്കു കേസുകൾ നൽകേണ്ടതു കൊളീജിയം ആണെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളി. സുപ്രീം കോടതിയിലെ കേസുകൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ജോലി വിഭജനത്തിൽ ചീഫ് ജസ്റ്റിസിനുള്ള അധികാരത്തിൽ (മാസ്റ്റർ ഓഫ് റോസ്റ്റർ) വ്യക്തത ആവശ്യപ്പെട്ടാണു മുൻ നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്‍ ഹർജി നൽകിയത്. ഭരണഘടനയിൽ ചീഫ് ജസ്റ്റിസി അധികാരം […]

യെദിയൂരപ്പ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഗവര്‍ണ്ണര്‍ക്ക് യെദിയൂരപ്പ നല്‍കിയ കത്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത ആണ് കത്തുകള്‍ സമര്‍പ്പിച്ചത്. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ കോടതി വാദം തുടരുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ സുപ്രീംകോടതി അനുവദിച്ചത്. യദ്യൂരപ്പ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച്‌ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹര്‍ജിക്കാര്‍ക്ക് […]

ഇന്ദു മല്‍ഹോത്രയുടെ സമീപനം സ്റ്റേ ചെയ്യില്ലെന്ന് ചീഫ് ജസ്റ്റിസ്‌

ന്യൂ ഡല്‍ഹി: ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണിത്. ഇതുസംബന്ധിച്ച്‌ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് തള്ളി. ഇതോടെ ഇന്ദു മല്‍ഹോത്ര നാളെ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും. നൂറോളം സുപ്രീം കോടതി അഭിഭാഷകരാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. ഇന്ദു മല്‍ഹോത്രയോട് സ്ഥാനം ഏറ്റെടുക്കരുതെന്നും സത്യപ്രതിജ്ഞ മാറ്റിവെക്കണമെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ് […]