വിവാദമൊ‍ഴിയുന്നില്ല; കണ്ണിറുക്കല്‍ കേസ് വീണ്ടും കോടതിയിലേക്ക്

ന്യൂഡല്‍ഹി:  ലോകമാകെ വൈറലായ പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ വീണ്ടും വിവാദമാകുന്നു. ‘മാണിക്യമലര്‍രായ പൂവി’ എന്ന ഗാനം നാടും നഗരവും ഒരുപോലെ ഏറിറെടുത്ത ഗാനമായിരുന്നു.  ഇസ്ലാം വിരുദ്ധമെന്നാരോപിച്ചാണ് ഹൈദരാബാദ് സ്വദേശികളാണ് ഗാനത്തിനെതിരെ സുപ്രീം കോടതിയിലെത്തിയത്. യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞ ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതികളിലെ അന്വേഷണം സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇവര്‍ ചിത്രത്തില്‍നിന്ന് ഗാനരംഗം നീക്കണമെന്നാവശ്യപ്പെട്ടത്. രംഗങ്ങള്‍ മുസ്ലിങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. കണ്ണിറുക്കല്‍തന്നെ ഇസ്ലാം വിരുദ്ധമാണ്. അതിനാല്‍ ഗാനം യൂട്യൂബില്‍ നിന്നും സമൂഹമാധ്യമങ്ങളിലില്‍നിന്നും നീക്കണം – […]

വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷം: ഹാദിയ

സേലം: വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. വിധിയില്‍ സന്തോഷമുണ്ടെന്നും കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ഹാദിയ പ്രതികരിച്ചു. ഉടനെ നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും ഹാദിയ പറഞ്ഞു. ഹാദിയ-ഷെ​​ഫി​​ന്‍ ജ​​ഹാ​​ന്‍ വിവാഹത്തിനെതിരായ കേരളാ ഹൈകോടതി വിധി സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയിരുന്നു. വിധിയെ തുടര്‍ന്ന് ഷെ​​ഫി​​ന്‍ ജഹാന്‍ ഇന്ന് തന്നെ സേലത്തെ കോളജിലെത്തി ഹാദിയയെ കാണുമെന്നാണ് സൂചന.      

ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി അസാധുവാക്കി

ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഷെഫിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. വിവാഹം നിയമപരമെന്ന് പരമോന്നത കോടതി അസന്നിഗ്ദമായി വ്യക്തമാക്കി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി നേരത്തെ തന്നെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. വീട്ടുതടങ്കലില്‍ പീഡനമേറ്റത് ഉള്‍പ്പെടെ ഹാദിയയുടെ ആരോപണങ്ങളില്‍ അച്ഛന്‍ അശോകന്‍ സമര്‍പ്പിച്ച മറുപടിയും കോടതി പരിശോധിച്ചിരുന്നു. ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച്‌ എന്‍ഐഎയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇസ്ലാം മതം ഉപേക്ഷിക്കാന്‍ സമ്മര്‍ദമുണ്ടായി, ഭക്ഷണത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കാന്‍ ശ്രമിച്ചു, […]

ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്ന് അച്ഛന്‍

കൊച്ചി: ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്നു അശോകന്‍ കോടതിയില്‍ സത്യവാങ് മൂലം നല്‍കി. ഹാദിയയുടെ സുരക്ഷയാണ് തനിക്ക് മുഖ്യമെന്നും എന്നാല്‍ മകളെ തീവ്രവാദിയാകാന്‍ അനുവദിക്കില്ല എന്നും അറിയിച്ച്‌ സുപ്രീം കോടതിയിലാണ് സത്യവാങ് മൂലം നല്‍കിയത്. വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് പുതിയ ആരോപണം. തനിക്ക് മുസ്ലീമായി ജീവിക്കണമെന്നാണ് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. തനിക്ക് പൂര്‍ണ സ്വാതന്ത്രം ആവശ്യമെന്നും കോടതി ഇത് അനുവദിച്ചു തരണമെന്നും ഹാദിയ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തന്‍റെ ഭാര്യ ഒരു ഹിന്ദുമത വിശ്വാസിയാണ്. താനൊരു നിരീശ്വരവാദിയാണ്. മകള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നതില്‍ […]

പ്രിയ വാര്യരുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ പ്രകാശ് വാര്യറും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 40 വര്‍ഷമായി കേരളത്തിലെ മുസ്ലിംകള്‍ നെഞ്ചേറ്റിയ ഗാനമാണിതെന്നും ഈ ഗാനം മതവികാരം വ്രണപ്പെടുത്തുന്നില്ലെന്നും കേസ് അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്നും  പ്രിയാ വാര്യര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം […]

ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; മൊഴികളില്‍ വൈരുദ്ധ്യം

ന്യൂഡല്‍ഹി: വിവാദമായ ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചായിരിക്കും കേസ് പരിഗണിക്കുക. കേസില്‍ എന്‍ഐഎ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഭരണഘടനാ ബെഞ്ച് ഇരിക്കുന്നതിനു മുന്‍പായിരിക്കും ഹാദിയ കേസ് പരിഗണിക്കുക. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതും വിവാഹം കഴിച്ചതെന്നുമാണ് ഹാദിയയുടെ മൊഴി. ഇത് കണക്കിലെടുക്കരുതെന്ന് വ്യക്തമാക്കി എന്‍ഐഎ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി പരിശോധിക്കും. വിവാഹ വെബ് സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി തെറ്റാണെന്ന് സ്ഥാപിക്കുന്നതാണ് എന്‍ഐഎയുടെ […]

സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെയാണ്. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞത്. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും അദ്ദേഹം  വ്യക്തമാക്കി. ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നീ ജഡ്ജിമാരാണ് കോടതി വിട്ടിറങ്ങിയത്. ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെയാണ് കൊളീജിയത്തിലെ ഭൂരിപക്ഷം പേരും. ഞങ്ങള്‍ നിശബ്ദരായിരുന്നെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ചെലമേശ്വര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി രാവിലെ നടത്തിയ ചര്‍ച്ചയും […]

ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും

കൊല്‍ക്കത്ത: റിട്ടയേര്‍ഡ് ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും. കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവുശിക്ഷയ്ക്ക് ശേഷമാണ് കര്‍ണന്‍ ഇന്ന് മോചിതനാകുന്നത്. അദ്ദേഹത്തെ  ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഭാര്യ സരസ്വതി കര്‍ണന്‍ കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലാണ് കര്‍ണന്‍ ഇപ്പോള്‍ ഉള്ളത്. ജൂണ്‍ 20ന് സുപ്രിം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനേത്തുടര്‍ന്നാണ് കര്‍ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചീഫ് ജസ്റ്റിസ് തലവനായ സുപ്രിം കോടതിയുടെ ഏഴംഗ ബെഞ്ചാണ് കര്‍ണനെ ശിക്ഷിച്ചത്. വിധി പ്രഖ്യാപിച്ചതിന് ശേഷം കര്‍ണന്‍ ഒളിവില്‍ പോയി. പിന്നീട് […]

വന്ദേമാതരത്തിനും ദേശീയ ഗാനത്തിന്‍റെ പദവി നല്‍കണം: സുപ്രീംകോടതി ഹര്‍ജി തള്ളി

ദില്ലി: വന്ദേമാതരത്തിനും ദേശീയ ഗാനത്തിന്‍റെ പദവി നല്‍കണമെന്നാവശ്യപെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വന്ദേമാതരത്തിന് ജനഗണമനയ്ക്ക് തുല്യമായ പദവി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി നേരത്തെ ദില്ലി ഹൈക്കോടതിയും തള്ളിയിരുന്നു. സ്വാതന്ത്ര സമരവുമായി അഭേദ്യമായ ബന്ധമുള്ള വന്ദേമാതരത്തിന് നിയമപരിരക്ഷയില്ലാതെ തന്നെ ആദരവ് കിട്ടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി ഹൈക്കോടതി തളളിയത്. വന്ദേമാതരത്തെ ജനഗണമനയ്ക്ക് തുല്യമാക്കാനാവില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി സ്വദേശി ഗൗതം ആര്‍ മൊറാര്‍ക്കയാണ് […]

തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ; കേസില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ സുപ്രീംകോടതി നിലപാട് ആരാഞ്ഞപ്പോഴാണ് സുപ്രധാന ആവശ്യം ഹാദിയ ഉന്നയിച്ചത്. അടച്ചിട്ട കോടതിയില്‍ വാദം വേണമെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്‍റെ ആവശ്യം കോടതി തള്ളി. അതേസമയം ഷെഫിന്‍ ജഹാന് ഐഎസ് ബന്ധമെന്ന് അശോകന്‍റെ ഗുരുതര ആരോപണം. അശോകന്‍റെ  അഭിഭാഷകന്‍ ശ്യാം ദിവാനാണ് ഷെഫിന്‍ ജഹാന് തീവ്രാവാദ ബന്ധം തെളിയിക്കുന്ന വിഡിയോ തെളിവുണ്ടെന്ന് പറഞ്ഞത്. ഐസിസ് റിക്രൂട്ടര്‍ മന്‍സിയോട് ഷെഫിന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഒരാളെ ഐസിസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് […]