ദില്ലി: വന്ദേമാതരത്തിനും ദേശീയ ഗാനത്തിന്‍റെ പദവി നല്‍കണമെന്നാവശ്യപെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വന്ദേമാതരത്തിന് ജനഗണമനയ്ക്ക് തുല്യമായ പദവി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി നേരത്തെ ദില്ലി ഹൈക്കോടതിയും തള്ളിയിരുന്നു.
സ്വാതന്ത്ര സമരവുമായി അഭേദ്യമായ ബന്ധമുള്ള വന്ദേമാതരത്തിന് നിയമപരിരക്ഷയില്ലാതെ തന്നെ ആദരവ് കിട്ടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി ഹൈക്കോടതി തളളിയത്.
വന്ദേമാതരത്തെ ജനഗണമനയ്ക്ക് തുല്യമാക്കാനാവില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി സ്വദേശി ഗൗതം ആര്‍ മൊറാര്‍ക്കയാണ് ഹര്‍ജി നല്‍കിയിരുന്നത്. വന്ദേമാതരം പാടുമ്പോഴും മാന്യതയും ബഹുമാനവും കല്‍പ്പിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

