യെദിയൂരപ്പ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഗവര്‍ണ്ണര്‍ക്ക് യെദിയൂരപ്പ നല്‍കിയ കത്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത ആണ് കത്തുകള്‍ സമര്‍പ്പിച്ചത്. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ കോടതി വാദം തുടരുകയാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ സുപ്രീംകോടതി അനുവദിച്ചത്. യദ്യൂരപ്പ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച്‌ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹര്‍ജിക്കാര്‍ക്ക് ഹാജരാക്കാന്‍ ആയിരുന്നില്ല.

ഈ കത്ത് കണ്ട ശേഷമേ അവസാന തീരുമാനം പറയാന്‍ കഴിയൂവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കത്ത് ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയായ അറ്റോണി ജനറല്‍ കെ കെ വേണുഗോപാലിനോടും ബിഎസ് യദ്യൂരപ്പയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. നിലവില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ച്ച സമയമാണ് യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ അനുവദിച്ചത്.

എന്നാല്‍ പക്ഷപാതപരമായ നടപടിയാണെന്നും കുതിരക്കച്ചവടത്തിന് വഴിയൊരുക്കലാണെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. യെദ്യൂരപ്പയ്ക്ക് നല്‍കിയ ഈ രണ്ടാഴ്ച്ച സമയം സുപ്രീംകോടതി വെട്ടിക്കുറച്ചേക്കും എന്നാണ് കോണ്‍ഗ്രസ് ക്യാംപിന്‍റെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ വിശ്വാസ വോട്ടെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കാം എന്നും അവര്‍ കണക്കു കൂട്ടുന്നു.

 

 

 

prp

Related posts

Leave a Reply

*