ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് നല്‍കിയേക്കും

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഇന്ന് പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയേക്കും. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക. തന്ത്രി കുടുംബവും പന്തളം രാജകുടുംബവും എന്‍എസ്എസ്സും ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കുക.

കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്‍റെ  പരിഗണനക്ക് വിടണമെന്നായിരിക്കും ഹര്‍ജിക്കാരുടെ ആവശ്യം. ദില്ലിയില്‍ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഇന്ന് ചര്‍ച്ച നടത്തും. വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനഃപരിശോധനാ നല്‍കാം. ആ കാലയളവിന് ശേഷമേ സാധാരണ ഗതിയില്‍ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ. അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ് ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ട്. പൂജ അവധിക്കായി വെള്ളിയാഴ്ച കോടതി അടയ്ക്കുകയാണ്. 22 ന് ശേഷമായിരിക്കും ഇനി കോടതി തുറക്കുക.

മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലത്തും സ്ത്രീകളുടെ തിരക്ക് വിലയിരുത്തിയ ശേഷമേ വനിതാ പൊലീസ് മല കയറൂ. സുരക്ഷ ക്രമീകരണങ്ങള്‍ ഇന്ന് ഡിജിപിയുമായിചര്‍ച്ച ചെയ്യുന്ന ദേവസ്വം ബോര്‍ഡ് വിധിയുടെ തുടര്‍നടപടികള്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ശബരിമല വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ തുടരുന്നതിനിടെ ബോര്‍ഡ് പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. എന്നാല്‍ തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*