ശബരിമല സ്ത്രീ പ്രവേശനം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. നിലവില്‍ ശബരിമലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ചില രാഷ്ട്രീയ സംഘടനകള്‍ ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് തടസം സൃഷ്ടിക്കുകയാണെന്നും ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാടും സുപ്രീംകോടതിയെ അറിയിക്കും. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ചീഫ് സെക്രട്ടറിയാണ് കോടതിയില്‍ ഹാജരാകുക. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുവരികയാണ്.

prp

Related posts

Leave a Reply

*