ചുവന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന് ഹര്‍ജി; വിഡ്ഢിത്തമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ചുവന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി. എന്നാല്‍, ‘വിഡ്ഢിത്തം നിറഞ്ഞത്’ എന്നായിരുന്നു ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയുടെ വിലയിരുത്തല്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളുകയും ചെയ്തു.

മുന്‍പും ഇത്തരത്തിലുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്. സിഗരറ്റ് പാക്കറ്റിലുള്ളതുപോലെ മദ്യകുപ്പികളിലും ചിത്രങ്ങളടങ്ങിയ മുന്നറിയിപ്പ് നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

എംഎല്‍എമാരും എംപിമാരും വക്കീലന്മാരായി പ്രാക്ടീസ് ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയിലെത്തിയിട്ടും അധികനാളായിട്ടില്ല. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിക്ക് മുന്നിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം ദസറക്ക് രാവണരൂപം കത്തിക്കുന്നത് നിരോധിക്കണമെന്നായിരുന്നു.

 

prp

Related posts

Leave a Reply

*