പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരള നിര്‍മിതിയാണ് ലക്ഷ്യം: മുഖ്യമന്ത്രി

ജനീവ: ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനീവയില്‍ ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ച അന്താരാഷ്ട്ര പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പുനര്‍നിര്‍മ്മാണ ദൗത്യം ഒരു കര്‍മ്മപദ്ധതിയായാണ് നടപ്പാക്കുന്നത്. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍, നദീജലത്തിന് കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ് ഈ ദൗത്യത്തിന്‍റെ മുഖ്യഘടകങ്ങള്‍. കേരള സംസ്ഥാനത്തിന് സാമൂഹിക സുരക്ഷാ നടപടികളുടെ ഒരു […]

ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി ഇടപെടുന്നു

കണ്ണൂര്‍: ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. വിമാനകമ്ബനികള്‍ വിമാനയാത്രാകൂലി കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍വലിയ്ക്കണമെന്നും ഇതിനായി ത്വരിത നടപടികള്‍ സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ട് വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെ സമീപിച്ചു. വിമാന നിരക്ക് 2019 ഫെബ്രുവരിയില്‍ നിലവിലുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തില്‍ വിദ്യാലയങ്ങള്‍ക്ക് വേനല്‍ അവധിയാണ്. ഈ വേളയില്‍ വലിയ തോതില്‍ മലയാളികള്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് 200 മുതല്‍ 400 ശതമാനം വരെ എയര്‍ലൈന്‍ […]

മധ്യവേനലവധിക്ക് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍. കൊടും ചൂടിന്‍റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പടുവിച്ചത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. എല്‍പി സ്‌കൂളുകള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ വരെ ഉത്തരവ് പാലിക്കണം. മധ്യവേനലവധിക്ക് ക്യാമ്പുകളോ ശില്‍പശാലകളോ സംഘടിപ്പിക്കുന്നത് പരമാവധി 10 ദിവസമായി നിജപ്പെടുത്തി. ഇതിനായി മുന്‍കൂര്‍ അനുമതി നേടണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ബാലാവകാശകമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്തെ ചില […]

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജും മറ്റ് എട്ട് അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത വാര്‍ത്ത പുറത്തുവന്നതോടെ മെഡിക്കല്‍ കോളേജും പരിസരവും ആഹ്ളാദത്തില്‍ മുങ്ങി. പരസ്പരം കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും ജീവനക്കാര്‍ തങ്ങളുടെ സന്തോഷം പങ്കുവെച്ചു. ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ ചൊവ്വാഴ്ച്ച തന്നെ വിവരം ലഭിച്ചതിനാല്‍ പാല്‍പായസം ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളും മറ്റും നേരത്തെ തന്നെ ജീവനക്കാര്‍ എത്തിച്ചിരുന്നു. കൂത്തുപറമ്പില്‍ നടന്ന സമരം തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ വേണ്ടിയായിരുന്നുവെന്നും, അത് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കയാണെന്നും ടി.വി.രാജേഷ് പറഞ്ഞു. ഒട്ടേറെ നൂലാമാലകളില്‍ കുടുങ്ങിനില്‍ക്കുന്നതിനാലാണ് […]

പൊതു പണിമുടക്കിൽ പങ്കെടുത്തവർക്ക് ലീവ് അനുവദിച്ച സർക്കാർ ഉത്തരവിന് സ്റ്റേ

പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്‍റെതാണ് നടപടി. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി. പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. പണിമുടക്ക് ബന്ദായി മാറി. ഇത് തടയേണ്ടത് സര്‍ക്കാര്‍ ആയിരുന്നു. എന്നാല്‍ യാതൊരു മുന്‍കരുതലും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. പകരംപണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കൈക്കൊണ്ടതെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. എല്ലാവര്‍ക്കും ലീവ് കൊടുക്കാന്‍ […]

കന്നിയാത്ര തന്നെ പെരുവഴിയിൽ…; ഇലക്ട്രിക് ബസ് ചാര്‍ജില്ലാതെ പാതിവഴിയില്‍ നിന്നു, യാത്രക്കാരുടെ പ്രതിഷേധം

ചേര്‍ത്തല : സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ തന്നെ ചാര്‍ജില്ലാതെ പാതിവഴിയില്‍ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ് ചേര്‍ത്തല വച്ച് ചാര്‍ജില്ലാതെ നിന്നുപോവുകയായിരുന്നു. ചേര്‍ത്തല എക്‌സറേ ജങ്ഷനില്‍ എത്തിയപ്പോഴായിരുന്നു ബസ് നിന്നുപോയത്. അതേസമയം യാത്ര മുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരത്തും എറണാകുളത്തുമായി പത്ത് ഇലക്ട്രിക് ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വ്വീസ് തുടങ്ങുമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് 375 രൂപയാണ് ടിക്കറ്റ് നിരക്ക്. പാപ്പനംകോട്, ഹരിപ്പാട്, […]

പ്ര​തി​ഷേ​ധ​ത്തി​നു സാ​ധ്യ​ത; കാ​സ​ര്‍​ഗോ​ഡ് കൊല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കി​ല്ല

കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ ​ക​ല്യോ​ട്ട് കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സന്ദര്‍ശിക്കില്ല. ഇ​രു​വ​രു​ടെ​യും വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചേ​ക്കു​മെ​ന്ന് നേ​ര​ത്തെ വി​വ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​രു വീ​ടു​ക​ളും സ​ന്ദ​ര്‍​ശി​ക്കാ​ന്‍ മുഖ്യമന്ത്രി താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് സി​പി​എം ജി​ല്ലാ നേതൃ​ത്വം കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി​യു​മാ​യി ബ​ന്ധ​പ്പെ​ടുകയും ചെയ്തിരുന്നു. എ​ന്നാ​ല്‍, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​വി​ട​ങ്ങ​ളി​ല്‍ സന്ദര്‍​ശ​നം ന​ട​ത്തി​യാ​ല്‍ പ്രാ​ദേ​ശി​ക പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉണ്ടായേക്കുമെന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് സ​ന്ദ​ര്‍​ശ​ന നീ​ക്കം ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് വി​വ​രം.  മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ലെ​ത്തു​ന്ന​തി​നെ കു​റി​ച്ച്‌ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ […]

സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടി പതാകയേന്തി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ശകാരം

മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രമുള്ള പതാകയുമായി വന്ന പ്രവര്‍ത്തകരെ ശാസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പരപ്പനങ്ങാടി ഹാര്‍ബറിന്‍റെ ശിലാ സ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുന്നതിനിടെ കൊടി ഉയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രവര്‍ത്തകരെ താക്കീത് ചെയ്‌തത്‌. ഏതു സര്‍ക്കാര്‍ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങള്‍ ഉണ്ടാവാം എന്നാല്‍ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറ്റരുതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് ജയിച്ചാല്‍ അത് എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല നാടിന്‍റെ മൊത്തം സര്‍ക്കാരാണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നാട്ടില്‍ […]

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പെരിയയിലെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  അക്രമം ഏറ്റുവാങ്ങേണ്ടി വന്ന പാര്‍ട്ടിയാണ് സിപിഎം. കൊലപാതകം നാട് അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊലപാതകം നടത്തേണ്ട ആവശ്യം സിപിഎമ്മിനില്ല. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണ്. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ നടത്തേണ്ട കാര്യങ്ങള്‍ സിപിഎമ്മിനില്ല. രാഷ്ട്രീയ ബോധം ഉള്ളവരാരും ഇങ്ങനെ കൊല ചെയ്യില്ല. സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ രണ്ട് യാത്ര നടക്കുന്ന […]

വസന്തകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

തിരുവനന്തപുരം: കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വി വി വസന്തകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. വസന്തകുമാറിന്‍റെ ഭാര്യ ഷീബയുടെ താല്‍കാലിക ജോലി സ്ഥിരപ്പെടുത്താനും വീട് നിര്‍മ്മിച്ചുനല്‍കാനും തീരുമാനമായി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. വസന്തകുമാറിന്‍റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. മക്കളുടെ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തില്‍ ആക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി എ […]