പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്‍റെ ബ്രഹ്മചര്യം ഇല്ലാതാക്കില്ല:​ സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പുന:പരിശോധനാ ഹര്‍ജിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പത്തു വയസുകാരിയും അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. യുവതി പ്രവേശനം അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണ്. ഒരു മതത്തിന്‍റെയോ പ്രത്യേക വിഭാഗത്തിന്‍റെയോ അഭിവാജ്യ ആചാരമാണോ യുവതി പ്രവേശന വിലക്ക് എന്നത് ഭരണഘടനാ ബെഞ്ച് പരിശോധക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. യുവതി പ്രവേശന വിലക്ക് ആചാരത്തിന്‍റെ […]

ദിവ്യ എസ് അയ്യര്‍ക്ക് തിരിച്ചടി; നിയമവിരുദ്ധമായി കോണ്‍ഗ്രസ് കുടുംബത്തിന് നല്‍കിയ ഭൂമിയില്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ നിയമവിരുദ്ധമായി കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു നല്‍കിയ ഭൂമിയെറ്റെടുത്ത് പൊലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. വര്‍ക്കല അയിരൂരില്‍ വില്ലിക്കടവ് പാരിപ്പള്ളി വര്‍ക്കല സംസ്ഥാന പാതയോട് ചേര്‍ന്നുള്ള 27 സെന്‍റ് സ്ഥലമാണ് അയിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ നിര്‍മാണത്തിന് നല്‍കുക. അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വിലപിടിപ്പുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഭൂമിയാണ് […]

അച്ചടക്കമുള്ളതിനാല്‍ പരോള്‍ നല്‍കി; കുഞ്ഞനന്തനെ പിന്തുണച്ച്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: അച്ചടക്കമുള്ള തടവുകാരനായതിനാലാണ് ടി.പി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ . കുഞ്ഞനന്തനെതിരെ ഇതുവരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രീയപരിഗണന ഇതുവരെ കുഞ്ഞനന്തന് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്തിനാണെന്ന് വിശദീകരിച്ച്‌ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കുഞ്ഞനന്തനെ പൂര്‍ണമായും പിന്തുണച്ചത്. കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനായ തടവുകാരനല്ലെന്നും ശിക്ഷ പറഞ്ഞതിന് ശേഷം ഇത് വരെ കുഞ്ഞനന്തെനെതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് ഇതുവരെ […]

വ്യവസായങ്ങള്‍ തുടരാനെത്തുന്നവര്‍ നമ്മളെ കൈകാര്യം ചെയ്യാന്‍ വരുന്നവരാണെന്ന മനോഭാവം ഉപേക്ഷിക്കണം: മുഖ്യമന്ത്രി

കൊച്ചി:വ്യവസായങ്ങള്‍ക്ക് മുടക്ക് വരുത്തുന്നവരാകരുത് ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വ്യവസായങ്ങള്‍ തുടരാനെത്തുന്നവര്‍ നമ്മളെ കൈകാര്യം ചെയ്യാന്‍ വരുന്നവരാണെന്ന മനോഭാവം എല്ലാവരും ഉപേക്ഷിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. വില്ലേജ് ഓഫിസു മുതല്‍ സെക്രട്ടേറിയേറ്റ് വരെയുളള മുഴുവന്‍ സര്‍ക്കാരോഫീസുകളിലും ഈ സമീപനം ഉറപ്പാക്കണമെന്ന് മുന്നറിയിപ്പിന്‍റെ സ്വരത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളും വ്യവസായികളോടുളള മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ […]

കുഞ്ഞു നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ

കണ്ണൂര്‍: ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് കേള്‍ക്കാനാവാതെ ബുദ്ധിമുട്ടുന്ന രണ്ടുവയസുകാരി നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് നിയയുടെ വീട് സന്ദര്‍ശിച്ച ശേഷമാകും നടപടികള്‍ സ്വീകരിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്നലെ നിയയുടെ കുടുംബവുമായി സംസാരിച്ചിരുന്നു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയയ്ക്ക് നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് നഷ്ടമായത്. ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയമോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു. വര്‍ക്‌ഷോപ്പ് ജീവനക്കാരനായ കണ്ണൂര്‍ പെരളശ്ശേരിയിലെ […]

ലോട്ടറി ഇനത്തിൽ സർക്കാരിന് ബംബർ; വിതരണം ചെയ്യാത്ത വകയിൽ സർക്കാരിന്‍റെ കൈയ്യിലുള്ളത് 664 കോടി രൂപ

തിരുവനന്തപുരം: ലോട്ടറി ഇനത്തിൽ സർക്കാറിന് ബംബർ അടിച്ചു. കഴിഞ്ഞ എട്ടു വർഷം കൊണ്ട് വിതരണം ചെയ്യാത്ത വകയിൽ സർക്കാറിന്‍റെ കയ്യിലുള്ളത് 664 കോടി രൂപയാണ്. ഈ തുക വകമാറ്റി ചെലവഴിക്കാതെ ലോട്ടറി ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കണമെന്നാണ് ആവശ്യം. 2010 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ വിവിധ കാരണങ്ങൾകൊണ്ട് വിതരണം ചെയ്യാത്ത വകയിൽ സർക്കാറിന്‍റെ കൈവശമുള്ളത് 663 കോടി 96 ലക്ഷത്തിൽ പരം രൂപയാണ്. ലോട്ടറിയടിച്ചാൽ ടിക്കറ്റ് ഒരുമാസത്തിനകം ലോട്ടറി ഡിപ്പാർട്ട്മെന്‍റിൽ ഹാജരാക്കിയാൽ മാത്രമേ സമ്മാനാർഹമായ തുക ഉപഭോക്താവിന് ലഭിക്കുകയുള്ളൂ. […]

സ്ത്രീപ്രവേശന വിധിയെ പിന്തുണച്ച്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിയെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പിന്തുണച്ചു. ഭരണഘടനാ ബെഞ്ചിന്‍റെ വിധി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കളയണമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. റിവ്യൂ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.  തുല്യത എന്ന പരിഗണന നല്‍കിയാണ് ഭരണഘടനാ ബെഞ്ച് ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന വിധി പുറപ്പെടുവിച്ചത്. ഇത് മാറ്റേണ്ട ഒരു സാഹചര്യവുമില്ല. എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം എന്നത് മുഖ്യ അവകാശം തന്നെയാണ്.ശബരിമല പൊതു […]

സംസ്‌കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളത്: എന്‍എസ്എസ്

ചങ്ങനാശേരി: പിണറായി വിജയനെയും സിപിഐഎമ്മിനുമെതിരെ വീണ്ടും എന്‍എസ്എസ്. ഇലക്ഷനുകളില്‍ സമദൂര സിദ്ധാന്തം എന്ന നയം എന്‍എസ്എസ് മാറ്റിവെക്കുമെന്നാണ് സൂചന. എന്‍.എസ്.എസ്. പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കുമോയെന്നു കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍ സര്‍ക്കാരിനോട്‌ പറഞ്ഞു. എന്‍.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന, ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിനു മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളതെന്നതിന് അവരുടെ ഭാഷ തെളിവാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സര്‍വീസ് സൊസൈറ്റി പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നാണ് എല്‍.ഡി.എഫ്. […]

മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തില്‍ അയവുവരുത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തില്‍ അയവുവരുത്തി. ഇത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തിരുത്തി. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നത് സുരക്ഷ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കി. പുതിയ ഉത്തരവില്‍ അഭിമുഖങ്ങള്‍ക്ക് പിആര്‍ഡി വഴി നേരത്തേ അനുമതി തേടണമെന്ന വ്യവസ്ഥ മാറ്റിയിട്ടുമുണ്ട്. കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് മാദ്ധ്യമ നിയന്ത്രണങ്ങളില്‍ ആഭ്യന്തരവകുപ്പ് ഇളവ് വരുത്തിയത്. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍ എന്നി വവിടങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാദ്ധ്യമങ്ങള്‍ തേടുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നായിരുന്നു പരാമര്‍ശം. കഴിഞ്ഞ […]

സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയം; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്താനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ സമരസമിതി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരുമായി സമരസമിതി നടത്തിയ ചര്‍ച്ച പരാജയം. മന്ത്രി ഇ. ചന്ദ്രശേഖരനുമായാണ് സമരക്കാര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ച പരാജയപ്പെട്ടതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപകല്‍ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം നല്‍കണമെന്നു സമരക്കാര്‍ അറിയിച്ചു. 11 പഞ്ചായത്ത് എന്ന പരിധി അംഗീകരിക്കാനാകില്ല. മറ്റന്നാള്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്താനും തീരുമാനിച്ചു. മെഡിക്കല്‍ ക്യാമ്പുകളില്‍ കണ്ടെത്തിയ എല്ലാ ദുരന്തബാധിതരെയും ഗുണഭോക്താക്കളുടെ പട്ടികയിലുള്‍പ്പെടുത്തുക, സുപ്രീം കോടതി പറഞ്ഞ നഷ്ടപരിഹാരം […]