വ്യവസായങ്ങള്‍ തുടരാനെത്തുന്നവര്‍ നമ്മളെ കൈകാര്യം ചെയ്യാന്‍ വരുന്നവരാണെന്ന മനോഭാവം ഉപേക്ഷിക്കണം: മുഖ്യമന്ത്രി

കൊച്ചി:വ്യവസായങ്ങള്‍ക്ക് മുടക്ക് വരുത്തുന്നവരാകരുത് ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വ്യവസായങ്ങള്‍ തുടരാനെത്തുന്നവര്‍ നമ്മളെ കൈകാര്യം ചെയ്യാന്‍ വരുന്നവരാണെന്ന മനോഭാവം എല്ലാവരും ഉപേക്ഷിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

വില്ലേജ് ഓഫിസു മുതല്‍ സെക്രട്ടേറിയേറ്റ് വരെയുളള മുഴുവന്‍ സര്‍ക്കാരോഫീസുകളിലും ഈ സമീപനം ഉറപ്പാക്കണമെന്ന് മുന്നറിയിപ്പിന്‍റെ സ്വരത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളും വ്യവസായികളോടുളള മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രിയും വിവിധ സംരംഭക സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

prp

Related posts

Leave a Reply

*