കുഞ്ഞനന്തന് അടിയന്ത ചികിത്സ നല്‍കണം; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുഞ്ഞനന്തന് അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞിരുന്നു. കുഞ്ഞനന്തന് […]

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സര്‍ക്കാരിനെതിരെ വിഎസ് ഹൈക്കോടതിയില്‍

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സര്‍ക്കാരിനെതിരെ വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് തീര്‍പ്പാക്കിയ കീഴ്‌കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എതിര്‍ കക്ഷിയായ അഡ്വക്കറ്റ് വി.കെ രാജുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നു എന്നാണ് വിഎസിന്‍റെ ആരോപണം. കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടത് സര്‍ക്കാര്‍ ആണെന്നും എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അതിനുള്ള ശ്രമമുണ്ടായില്ലെന്നും വിഎസ് കോടതിയില്‍ വ്യക്തമാക്കി.  രണ്ട് ദശാബ്ദക്കാലം പഴക്കമുള്ള കേസാണിതെന്നും അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്നും […]

ആലപ്പാട് ഖനനം നിര്‍ത്തിവയ്ക്കാനാകില്ല; പ്രതിഷേധക്കാര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണമെന്ന് ഇ. പി ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഇ.പി. ജയരാജന്‍. പ്രതിഷേധക്കാര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണം. കരിമണല്‍ കേരളത്തിന്‍റെ സമ്പത്താണ്. അതുപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ആലപ്പാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. സീ വാഷിങ് പുനരാരംഭിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയുള്ള അവസ്ഥയില്‍ ഖനനം നിര്‍ത്തി കമ്പനി പൂട്ടാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ജയരാജന്‍ പറഞ്ഞു. ഖനനം പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ സമരം നിര്‍ത്താമെന്ന് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി എം […]

സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകളെ കണ്ണുമടച്ച്‌ വിശ്വസിക്കരുതെന്ന് സര്‍ക്കാര്‍

മലപ്പുറം: ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നന്നായി നിരീക്ഷിക്കണമെന്ന് ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍. ഇന്‍റര്‍നെറ്റ് ദാതാക്കള്‍ക്ക് ഐ ടി മന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഭക്ഷണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. ഇത്തരം വീഡിയോകളും സന്ദേശങ്ങളും നീക്കം ചെയ്യണമെന്നും ഇവ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് തടയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ലഭ്യമാകുന്ന പല ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരത്തെ കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (ഫസ്സായി) സിഇഒ പവന്‍കുമാര്‍ അഗര്‍വാള്‍ […]

മുഖ്യമന്ത്രിയുടെ മധുര യാത്രയും വിവാദത്തില്‍; യാത്രക്കായി ചെലവിട്ടത് 7.60 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക വിമാനത്തില്‍ മധുരയിലേക്ക് പോയ യാത്രയും വിവാദത്തില്‍. നവംബര്‍ ആറിന് മധുരയില്‍ ദളിത് ശോഷണ്‍മുക്തി മഞ്ചിന്‍റെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായിരുന്നു യാത്ര. പ്രളയക്കെടുതിക്ക് ശേഷമുള്ള പുനര്‍നിര്‍മാണത്തിന് പണമില്ലാതെ സംസ്ഥാനം നട്ടംതിരിയുമ്പോഴാണ് മുഖ്യമന്ത്രി പ്രത്യേക വിമാനത്തില്‍ മധുരയില്‍ പോയത്. ഇതിനായി 7.60 ലക്ഷം രൂപയാണ് ചെലവിട്ടത്. പൊതുഭരണവകുപ്പിന്‍റെ ബജറ്റ് വിഹിതത്തില്‍നിന്നാണ് പണം നല്‍കിയത്. പ്രത്യേക വിമാനത്തില്‍ അന്നുതന്നെ തിരുവനന്തപുരത്തേക്ക് മടങ്ങി. ഇതിനുചെലവായ 7.60 ലക്ഷം രൂപ ബംഗളൂരുവിലെ ടി.എ. ജെറ്റ്‌സ് എന്ന സ്വകാര്യവിമാനക്കമ്പനിക്ക് […]

കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥ അത്ര മെച്ചമല്ല: പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥ അത്രകണ്ട് മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിന് ശേഷം കേരളത്തിന് കാര്യമായ സഹായം ആവശ്യമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെ സഹായം വേണ്ടെന്നു വച്ചതും മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ചതും എന്തിനാണെന്ന് മനസിലാകുന്നില്ല. ലഭിക്കുമായിരുന്ന മറ്റ് സഹായങ്ങള്‍ കൂടി ഇതു മൂലം നഷ്ടമായി. പ്രവാസി വരുമാനത്തിലും കുറവ് വന്നിട്ടുണ്ടെന്നും തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവ് വന്നിട്ടുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി ഇവര്‍ക്കായി നിക്ഷേപ, സംരംഭ അവസരങ്ങള്‍ ഒരുക്കുമെന്ന് […]

അന്ത 51ല്‍ ഒരാള്‍ പുരുഷന്‍, ബാക്കി മിക്കവരും 50 വയസ് പണ്ടേ കഴിഞ്ഞവര്‍: അഡ്വ. ജയശങ്കര്‍

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശിച്ചു എന്ന് അവകാശപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അമ്പത്തിയൊന്ന് യുവതികളുടെ പേരുവിവരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ മാദ്ധ്യമങ്ങളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിവരത്തില്‍ പല പൊരുത്തക്കേടുകളും കണ്ടെത്തിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. ജയശങ്കര്‍. സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ വേണ്ടി സ്ത്രീകള്‍ ഉളളതിനേക്കിനേക്കാള്‍ പ്രായം കൂട്ടിപ്പറഞ്ഞതോ രജിസ്‌ട്രേഷന്‍ സമയത്ത് അവരുടെ വയസു കുറച്ചു വച്ചതോ ആവാമെന്നും ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് സന്തോഷിക്കാമെന്നും അദ്ദേഹം കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം അന്ത 51 […]

സ്ത്രീകളുടെ എണ്ണം പറഞ്ഞ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ വൈരുധ്യം

തിരുവനന്തപുരം : ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ എണ്ണം പറഞ്ഞ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ വൈരുധ്യം. പലരുടെയും പ്രായം 50 ന് മുകളിലാണ്. പട്ടികയിലെ ആദ്യ പേരുകാരിക്ക് 55 വയസാണെന്നാണ് തിരിച്ചറിയല്‍ രേഖകളില്‍ വ്യക്തമാകുന്നത്. പദ്മാവതി ദസരിക്ക് 48 വയസാണെന്നാണ് സര്‍ക്കാരിന്‍റെ രേഖയില്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം പദ്മാവതിക്ക് 55 വയസുണ്ട്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത് ഇതേ തിരിച്ചറിയല്‍ രേഖയാണെന്ന് നല്‍കിയതെന്ന് പദ്മാവതി പറയുന്നു. 51 യുവതികള്‍ ശബരിമലയില്‍ കയറിയെന്നാണ് സര്‍ക്കാര്‍ […]

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ച്‌ മുഖ്യമന്ത്രി

കൊല്ലം: കേരളത്തില്‍ ഒരു വികസനവും നടക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ സ്നേഹപൂര്‍വ്വമുള്ള കുറ്റപ്പെടുത്തലിനെ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയതിലൂടെ സര്‍ക്കാരിന്  മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒറ്റക്കെട്ടായാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നടക്കില്ലെന്ന് കരുതിയ ഗെയില്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും. പ്രളയം വന്നില്ലെങ്കില്‍ അതിന്‍റെ ഉദ്ഘാടനം കഴിഞ്ഞേനെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനം, ഇപ്പോള്‍ ബൈപാസ് ഇതെല്ലാം നാടിന്‍റെ വികസനത്തിന് ഒഴിച്ചു കൂടാന്‍ ആവാത്തതാണ് എന്നതിനാലാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. യാത്രാക്കുരുക്കില്‍ നിന്ന് മോചനം ഉണ്ടാകണമെങ്കില്‍ റോഡിന്‍റെ […]

ആലപ്പാട് സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ഇടപെടുന്നു. പതിനാറിന് തിരുവനന്തപരുത്ത് ഉന്നതതല യോഗം വിളിച്ചു. സമരത്തിന് ജനപിന്തുണ ഏറിവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടല്‍. ആലപ്പാട്ടെ വിഷയങ്ങളെക്കുറിച്ച്‌ സര്‍ക്കാരിന് നല്ല ബോധമുണ്ടെന്നും വിശദമായി വരിശോധിച്ച്‌ സര്‍ക്കാര്‍ ഉചിത നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്നും സമരസമിതി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. വ്യവസായ വകുപ്പ് ഇക്കാര്യത്തില്‍ മുന്‍കൈ […]