ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സര്‍ക്കാരിനെതിരെ വിഎസ് ഹൈക്കോടതിയില്‍

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സര്‍ക്കാരിനെതിരെ വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് തീര്‍പ്പാക്കിയ കീഴ്‌കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

എതിര്‍ കക്ഷിയായ അഡ്വക്കറ്റ് വി.കെ രാജുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നു എന്നാണ് വിഎസിന്‍റെ ആരോപണം. കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടത് സര്‍ക്കാര്‍ ആണെന്നും എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അതിനുള്ള ശ്രമമുണ്ടായില്ലെന്നും വിഎസ് കോടതിയില്‍ വ്യക്തമാക്കി.  രണ്ട് ദശാബ്ദക്കാലം പഴക്കമുള്ള കേസാണിതെന്നും അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്നും വി. എസിന്‍റെ അഭിഭാഷകന്‍ ആവശ്യമുന്നയിച്ചു.

എന്നാല്‍ കേസിന് ഈ ഘട്ടത്തില്‍ പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയ കോടതി കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമായ ഇത്തരം കേസുകള്‍ക്ക് വേണ്ടി സമയം കളയാനില്ലെന്നു വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാര്‍ച്ച് അഞ്ചിലേക്ക് മാറ്റി.

prp

Related posts

Leave a Reply

*