ഐസ്‌ക്രീം പാര്‍ലര്‍ കേസ്; കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ചീറ്റ് നല്‍കി സര്‍ക്കാര്‍

കോട്ടയം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ചീറ്റ് നല്‍കി സര്‍ക്കാര്‍. അന്വേഷണം വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ചതാണെന്നും മറ്റൊരു അന്വേഷണത്തിന്‍റെ ആവശ്യം ഇല്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. കേസുമായി ബന്ധപ്പെട്ട് വിഎസിന്‍റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും വീണ്ടും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വിഎസിന്‍റെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. വിഎസിന്‍റെ ഹര്‍ജി തള്ളണം എന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ വിഎസിന്‍റെ വാദങ്ങള്‍ തെറ്റാണെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് […]

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സര്‍ക്കാരിനെതിരെ വിഎസ് ഹൈക്കോടതിയില്‍

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സര്‍ക്കാരിനെതിരെ വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് തീര്‍പ്പാക്കിയ കീഴ്‌കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എതിര്‍ കക്ഷിയായ അഡ്വക്കറ്റ് വി.കെ രാജുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നു എന്നാണ് വിഎസിന്‍റെ ആരോപണം. കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടത് സര്‍ക്കാര്‍ ആണെന്നും എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അതിനുള്ള ശ്രമമുണ്ടായില്ലെന്നും വിഎസ് കോടതിയില്‍ വ്യക്തമാക്കി.  രണ്ട് ദശാബ്ദക്കാലം പഴക്കമുള്ള കേസാണിതെന്നും അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്നും […]