ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സര്‍ക്കാരിനെതിരെ വിഎസ് ഹൈക്കോടതിയില്‍

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സര്‍ക്കാരിനെതിരെ വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് തീര്‍പ്പാക്കിയ കീഴ്‌കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എതിര്‍ കക്ഷിയായ അഡ്വക്കറ്റ് വി.കെ രാജുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നു എന്നാണ് വിഎസിന്‍റെ ആരോപണം. കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടത് സര്‍ക്കാര്‍ ആണെന്നും എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അതിനുള്ള ശ്രമമുണ്ടായില്ലെന്നും വിഎസ് കോടതിയില്‍ വ്യക്തമാക്കി.  രണ്ട് ദശാബ്ദക്കാലം പഴക്കമുള്ള കേസാണിതെന്നും അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്നും […]

ആലപ്പാട് ഖനനത്തിലേക്ക് വി.എസിന്‍റെ പേരു വലിച്ചിഴയ്ക്കരുതെന്ന് ഇ. പി ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാന്‍ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി വ്യവസായ മന്ത്രി ഇ. പി ജയരാജന്‍. വിഎസ് അങ്ങനെ പറയില്ലെന്നും വേണ്ടാത്ത സ്ഥലത്ത് വിഎസിന്‍റെ പേരു വലിച്ചിഴയ്ക്കരുതെന്നും ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഖനനം നിര്‍ത്തിയ്ക്കാന്‍ വിഎസ് ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്നു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജയരാജന്‍റെ പ്രതികരണം. എല്ലായിടത്തും എന്തിനാണ് വിഎസിന്‍റെ പേരു വലിച്ചിഴയ്ക്കുന്നത്. ആ നല്ല മനുഷ്യന്‍ ജീവിച്ചോട്ടെ, ബുദ്ധിമുട്ടിക്കരുത്. ഖനനം നിര്‍ത്തിവയ്ക്കാന്‍ അദ്ദേഹം പറയില്ലെന്നും ജയരാജന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയുണ്ടാക്കുകയാണെന്നും […]

വി.എസ്​ താമസിക്കുന്ന അതിഥി മന്ദിരത്തിനു നേരെ കല്ലേറ്​

കൊച്ചി: ആലുവ പാലസില്‍ വി.എസ് താമസിച്ചിരുന്ന പുതിയ മന്ദിരത്തിന് നേരെ കല്ലേറ്. ഇന്നലെ രാത്രി പത്തുമണി​യോടെ വി.എസ് താമസിച്ചിരുന്ന പുതിയ അതിഥി മന്ദിരത്തിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ ആലുവ ചുണങ്ങംവേലി സ്വദേശി ഡിനു സേവ്യറിനെ പിടികൂടി. കല്ലേറില്‍ വീടിന്‍റെ ചില്ല് തകര്‍ന്നു.    

മുഖ്യനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം -വി.എസ്

ലൈംഗിക ആരോപണം ചുമത്തപ്പെട്ട ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്കെതിരായി സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളോട്