കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥ അത്ര മെച്ചമല്ല: പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥ അത്രകണ്ട് മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിന് ശേഷം കേരളത്തിന് കാര്യമായ സഹായം ആവശ്യമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയുടെ സഹായം വേണ്ടെന്നു വച്ചതും മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ചതും എന്തിനാണെന്ന് മനസിലാകുന്നില്ല. ലഭിക്കുമായിരുന്ന മറ്റ് സഹായങ്ങള്‍ കൂടി ഇതു മൂലം നഷ്ടമായി. പ്രവാസി വരുമാനത്തിലും കുറവ് വന്നിട്ടുണ്ടെന്നും തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവ് വന്നിട്ടുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി ഇവര്‍ക്കായി നിക്ഷേപ, സംരംഭ അവസരങ്ങള്‍ ഒരുക്കുമെന്ന് അറിയിച്ചു.

വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകണം. പഠിച്ച് വരുന്ന മേഖലയ്ക്ക് അനുസൃതമായ അവസരങ്ങള്‍ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*