കുഞ്ഞു നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ

കണ്ണൂര്‍: ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് കേള്‍ക്കാനാവാതെ ബുദ്ധിമുട്ടുന്ന രണ്ടുവയസുകാരി നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് നിയയുടെ വീട് സന്ദര്‍ശിച്ച ശേഷമാകും നടപടികള്‍ സ്വീകരിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്നലെ നിയയുടെ കുടുംബവുമായി സംസാരിച്ചിരുന്നു.

കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയയ്ക്ക് നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് നഷ്ടമായത്. ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയമോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു.

വര്‍ക്‌ഷോപ്പ് ജീവനക്കാരനായ കണ്ണൂര്‍ പെരളശ്ശേരിയിലെ സന്തോഷും കുടുംബവും ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് സര്‍ക്കാര്‍ വഴി മകള്‍ക്കുള്ള കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറി നടത്തിയത്. ഏകദേശം എട്ട് ലക്ഷത്തോളം രൂപ പുറത്ത് ചെലവ് വരുന്ന സര്‍ജറി സര്‍ക്കാര്‍ വഴി സൗജന്യമായി ലഭിക്കുകയായിരുന്നു. അത് പോയതോടെ കൂലിപ്പണിക്കാരനായ രാജേഷ് നിസ്സഹായനാണ്. വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞപ്പോഴാണ് സഹായഹസ്തവുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

prp

Related posts

Leave a Reply

*