ഒമാനെ ഞെട്ടിച്ച്‌ മേകുനു, കനത്ത മഴയില്‍ ഒരു മരണം

സലാല : ഒമാനെ ഞെട്ടിച്ച്‌ മേകുനു ചുഴലിക്കാറ്റ്. ദോഫാര്‍ ഗവര്‍ണറേറ്റിലെ സഹല്‍നൂത്തില്‍ ചുമര് തകര്‍ന്ന് പരിക്കേറ്റ പന്ത്രണ്ടുകാരി മരിച്ചു.  50000ഓളം ഇന്ത്യാക്കാര്‍ താമസിക്കുന്ന സലാല മേഖലയില്‍ ഭീതിയോടെയാണ് ജനങ്ങള്‍ കഴിയുന്നത്.

ചുഴലിക്കാറ്റില്‍ സലാല മേഖലയില്‍ കനത്ത നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. വൈകിട്ടോടെ ചില ഭാഗങ്ങളില്‍ വൈദ്യുതി നിലയ്‌ക്കുക കൂടി ചെ‌യ്‌തതോടെ ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു പ്രദേശവാസികള്‍. മിക്കവരും താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായില്ല. കുറച്ച്‌ പേര്‍ പുറത്തിറങ്ങിയെങ്കിലും അധികൃതരുടെ നിര്‍ദ്ദേശം വന്നതോടെ ഇവര്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.

കനത്ത നാശം വിതച്ച സലാലയിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നേവി കപ്പലും ഒമാനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഹെലികോപ്‌റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊണ്ടതാണ് ഇന്ത്യയുടെ ഈ നേവി കപ്പലുകള്‍. ഇന്ത്യ- ഒമാന്‍ നാവിക സഹകരണത്തിന്റെ കൂടി ഭാഗമായാണ് അയല്‍ രാജ്യത്തേക്കുള്ള ഇന്ത്യന്‍ കപ്പലുകളുടെ വരവ്.എ ഐന്‍,എസ് ദീപക്, എ ഐന്‍.എസ് കൊച്ചി എന്നി കപ്പലുകളാണ് മുംബൈയില്‍ നിന്നും സലാല തീരത്തേക്ക് കഴിഞ്ഞ ദിവസം തിരിച്ചത്.

 

prp

Related posts

Leave a Reply

*