ഇദായ് ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം 1500 കടന്നുവെന്ന് റിപ്പോര്‍ട്ട്

ഹരാരെ: ഇദായ് ചുഴലിക്കാറ്റില്‍ മൊസാംബിക്കിലും സിംബാബ്‌വെയിലുമായി മരിച്ചവരുടെ എണ്ണം 1500 കടന്നുവെന്ന് റിപ്പോര്‍ട്ട്. ദുരന്തത്തിന്‍റെ വ്യാപ്തിയനുസരിച്ച് മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

മൊസാംബിക്ക്, സിംബാബ്‌വെ അതിര്‍ത്തി പ്രദേശങ്ങളിലാണ് 170 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശിയത്. ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴ ഉണ്ടായത് വെള്ളപ്പൊക്കത്തിന് കാരണമായി. മഴയിലും കാറ്റിലും റോഡുകളും വീടുകളും പാലങ്ങളും ഒലിച്ചുപോയി. വൈദ്യുതി, വാര്‍ത്താവിതരണ സംവിധാനങ്ങള്‍ എന്നിവ തകരാറിലായി. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ചുഴലിക്കാറ്റില്‍ മൊസാംബിക് മേഖലയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ആരംഭിച്ചു.

26 ലക്ഷത്തോളം പേരെ ഇതിനോടകം ഇദായ് ചുഴലിക്കാറ്റ് ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയും സര്‍ക്കാരും വിലയിരുത്തുന്നു. കാറ്റും ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനം ശ്രമകരമാക്കിയിരിക്കുകയാണ്. സിംബാബ്‌വെന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നുണ്ട്.

prp

Related posts

Leave a Reply

*