ഇദായ് ചുഴലിക്കാറ്റ്; മൊസാമ്പിക്കില്‍ അഞ്ച് ലക്ഷം പേര്‍ പെരുവഴിയില്‍

ബെയ്‌റ: ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്കില്‍ കഴിഞ്ഞ ആഴ്ച്ച വീശിയടിച്ച ഇദായ് ചുഴലിക്കാറ്റില്‍ അഞ്ച് ലക്ഷം പേര്‍ക്ക് വീട് നഷ്ടമായെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. മൂന്നു രാജ്യങ്ങളിലായി 30 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. മാര്‍ച്ച് 15ന് ആയിരുന്നു മൊസാമ്പിക്കില്‍ ചുഴലിക്കാറ്റ് എത്തിയത്. ഇതുവരെ 700 പേര്‍ കൊല്ലപ്പെട്ടന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രവചനങ്ങള്‍. 250 ദശലക്ഷം ഡോളര്‍ സഹായം അടുത്ത മൂന്നു മാസത്തേക്ക് മൊസാമ്പിക്കിന് നല്‍കാനാണ് ഐക്യരാഷ്ട്ര സഭ തീരുമാനം. മൊസാംബിക്കിലും സിംബാബ്‌വേയിലുമായി കനത്ത പ്രഹരമാണ് […]

ഇദായ് ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം 1500 കടന്നുവെന്ന് റിപ്പോര്‍ട്ട്

ഹരാരെ: ഇദായ് ചുഴലിക്കാറ്റില്‍ മൊസാംബിക്കിലും സിംബാബ്‌വെയിലുമായി മരിച്ചവരുടെ എണ്ണം 1500 കടന്നുവെന്ന് റിപ്പോര്‍ട്ട്. ദുരന്തത്തിന്‍റെ വ്യാപ്തിയനുസരിച്ച് മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. മൊസാംബിക്ക്, സിംബാബ്‌വെ അതിര്‍ത്തി പ്രദേശങ്ങളിലാണ് 170 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശിയത്. ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴ ഉണ്ടായത് വെള്ളപ്പൊക്കത്തിന് കാരണമായി. മഴയിലും കാറ്റിലും റോഡുകളും വീടുകളും പാലങ്ങളും ഒലിച്ചുപോയി. വൈദ്യുതി, വാര്‍ത്താവിതരണ സംവിധാനങ്ങള്‍ എന്നിവ തകരാറിലായി. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ചുഴലിക്കാറ്റില്‍ മൊസാംബിക് മേഖലയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ആരംഭിച്ചു. 26 ലക്ഷത്തോളം പേരെ […]

ഗജാ ചുഴലിക്കാറ്റ്‌ തമിഴ്‌നാട്‌ തീരത്തേക്ക്‌; കനത്തമഴയ്‌ക്ക്‌ സാധ്യത

ചെന്നൈ: ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാടും പുതുച്ചേരിയും ആന്ധ്രയുടെ തീരപ്രദേശങ്ങളും ജാഗ്രതയില്‍. തീരമേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഗജാ’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഇപ്പോള്‍ നാഗപട്ടണം തീരത്തിന് അടുത്തേക്കാണ് നീങ്ങുന്നത്. മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റടിക്കാം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലു ആന്ധ്രാപ്രദേശിന്‍റെ തെക്കല്‍ മേഖലയിലുമായി പതിമൂന്ന് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിലും ഒറ്റപ്പെട്ട മഴയുണ്ടാകും.ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആന്‍ഡമാന്‍ തീരത്തെ വടക്ക് […]

കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നിന്നും കേരളം മുഴുവന്‍ കരകയറുന്നതിനു മുമ്ബാണ് അടുത്ത മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തുന്നത്. കനത്ത മഴയെ തുടര്‍ന്ന് കടുത്ത വെല്ലുവിളിയായിരുന്നു കേരളം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നേരിട്ടുകൊണ്ടിരുന്നത്. കേരളത്തില്‍ കനത്ത മഴയ്ക്ക് ശമനം വന്നെങ്കിലും തുടര്‍ച്ചയായി ദുരിതങ്ങള്‍ വേട്ടയാടുന്ന കഥയാണ് പുറത്ത് വരുന്നത്.

മഴ കനക്കുന്നു; കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: കേരള തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍  വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും […]

ഒമാനെ ഞെട്ടിച്ച്‌ മേകുനു, കനത്ത മഴയില്‍ ഒരു മരണം

സലാല : ഒമാനെ ഞെട്ടിച്ച്‌ മേകുനു ചുഴലിക്കാറ്റ്. ദോഫാര്‍ ഗവര്‍ണറേറ്റിലെ സഹല്‍നൂത്തില്‍ ചുമര് തകര്‍ന്ന് പരിക്കേറ്റ പന്ത്രണ്ടുകാരി മരിച്ചു.  50000ഓളം ഇന്ത്യാക്കാര്‍ താമസിക്കുന്ന സലാല മേഖലയില്‍ ഭീതിയോടെയാണ് ജനങ്ങള്‍ കഴിയുന്നത്. ചുഴലിക്കാറ്റില്‍ സലാല മേഖലയില്‍ കനത്ത നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. വൈകിട്ടോടെ ചില ഭാഗങ്ങളില്‍ വൈദ്യുതി നിലയ്‌ക്കുക കൂടി ചെ‌യ്‌തതോടെ ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു പ്രദേശവാസികള്‍. മിക്കവരും താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായില്ല. കുറച്ച്‌ പേര്‍ പുറത്തിറങ്ങിയെങ്കിലും അധികൃതരുടെ നിര്‍ദ്ദേശം വന്നതോടെ ഇവര്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. കനത്ത നാശം വിതച്ച സലാലയിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നേവി […]

ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; കനത്ത മഴയ്ക്ക്‌ സാധ്യത

തിരുവനന്തപുരം:  അറബിക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതിനാല്‍ ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍ പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ‘സാഗര്‍’ ചുഴലിക്കാറ്റിന് പിന്നാലെയാണ് അപകടകരമായ മറ്റൊരു ചുഴലിക്കാറ്റു കൂടി രൂപം കൊള്ളുന്നത്. ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തുനിന്ന് നീങ്ങിപ്പോകുന്നതിനാല്‍ ഇവിടെ കാലാവസ്ഥയില്‍ പ്രത്യേക മാറ്റങ്ങള്‍ അധികൃതര്‍ പ്രവചിക്കുന്നില്ല. ഞായറാഴ്ച രാവിലെ ലക്ഷദ്വീപിന് വടക്കായി രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ അഞ്ചുദിവസത്തിനകം ചുഴലിക്കാറ്റായി ദക്ഷിണ ഒമാന്‍ വടക്കന്‍ യെമന്‍ തീരത്തേക്ക് നീങ്ങും. തെക്കേ അറബിക്കടലില്‍ കാറ്റിന് 65 കിലോമീറ്റര്‍വരെ […]

കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം: കേരള തീരത്ത് ശക്ത്മായ തിരമാലകള്‍ക്ക് സാധ്യത. ഏപ്രില്‍ 21നും 22നും കൊല്ലം, കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി എന്നീ തീരപ്രദേശങ്ങളില്‍ ഞാറാഴ്ച്ച രാവിലെ വരെ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് സമുദ്രശാസ്ത്ര പഠനവിഭാഗത്തിന്‍റെ മുന്നറിയിപ്പ്. 2.5 മുതല്‍ 3 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് വിവരം. കടല്‍ ക്ഷോഭിച്ചിരിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. കേരളാത്തീരത്ത് 2.5 മീറ്റര്‍ മുതല്‍ 3 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1. വേലിയേറ്റ […]

കേരളത്തില്‍ ശനിയാഴ്ച വരെ കടല്‍ക്ഷോഭത്തിന് സാധ്യത

തിരുവനന്തപുരം: ചന്ദ്രഗ്രഹണത്തിന് മുന്നോടിയായി ഏഴ് ജില്ലകളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജനുവരി 30 മുതല്‍ ഫെബ്രുവരി മൂന്നുവരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി തീരപ്രദേശങ്ങളില്‍  കടല്‍ക്ഷോഭമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ്  നിര്‍ദേശം നല്‍കി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കി.