മഴ കനക്കുന്നു; കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: കേരള തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍  വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാന്‍ സാധ്യതയുണ്ട്.

അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ മുന്നറിയിപ്പ് വെള്ളിയാഴ്ച (20/07/2018) ഉച്ചക്ക് 2 മണി മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും. ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നുണ്ട്. ആഗസ്റ്റ് ആദ്യവാരവും ന്യൂനമര്‍ദ്ദങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തെ 365 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തില്‍ അധികം പേരാണ് കഴിയുന്നത്. വ്യാപക കൃഷി നാശവും ഉണ്ടായി. കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജുവിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം നാളെ സംസ്ഥാനം സന്ദര്‍ശിക്കും.

prp

Related posts

Leave a Reply

*