തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്രത്തോട് ആയിരം കോടി രൂപ സംസ്ഥാനം ആവശ്യപ്പെടുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. 220 കോടി രൂപ കാര്‍ഷിക മേഖലയ്ക്ക് മാത്രം കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാര മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വേണം. കേരളത്തിലെ കാലാവസ്ഥ കേന്ദ്രം കണക്കിലെടുക്കണമെന്നും മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
തുടര്‍ന്ന് എറണാകുളത്തേക്ക് പോകുന്ന സംഘം വൈകീട്ട് ചെല്ലാനം സന്ദര്‍ശിച്ച് രാത്രി ഡല്‍ഹിക്ക് മടങ്ങും. ദേശീയദുരന്ത നിവാരണ അതോറിറ്റി അംഗം ആര്.കെ. ജെയിന്, ആഭ്യന്തരവകുപ്പ് ജോയന്റ് സെക്രട്ടറി സഞ്ജീവ്കുമാര്‍ ജിണ്ടാല്‍, ദേശീയദുരന്ത പ്രതികരണസേന ഐ.ജി രവി ജോസഫ് ലോക്കു എന്നിവരും ഒപ്പമുണ്ടാകും.

