കേരളത്തില്‍ ശനിയാഴ്ച വരെ കടല്‍ക്ഷോഭത്തിന് സാധ്യത

തിരുവനന്തപുരം: ചന്ദ്രഗ്രഹണത്തിന് മുന്നോടിയായി ഏഴ് ജില്ലകളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ജനുവരി 30 മുതല്‍ ഫെബ്രുവരി മൂന്നുവരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി തീരപ്രദേശങ്ങളില്‍  കടല്‍ക്ഷോഭമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ്  നിര്‍ദേശം നല്‍കി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കി.

 

prp

Related posts

Leave a Reply

*