വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ: കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ കബളിപ്പിച്ച വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിത്യാനന്ദയെ അറസ്റ്റുചെയ്ത് ബുധനാഴ്ച കോടതിക്കുമുന്‍പില്‍ ഹാജരാക്കാന്‍ ജസ്റ്റിസ് ആര്‍. മഹാദേവനാണ് പോലീസിന് നിര്‍ദേശം നല്‍കിയത്.

മധുരയിലെ ആശ്രമവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. മധുര ആശ്രമത്തിന്‍റെ  അധിപന്‍ നിത്യാനന്ദയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ നിത്യാനന്ദയുടെ അവകാശവാദം തെറ്റാണെന്നും അദ്ദേഹത്തെ മധുര ആശ്രമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് എം ജഗദലപ്രതാപന്‍ എന്നയാള്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

Related image

 

ഈ കേസുമായി ബന്ധപ്പെട്ട സമയങ്ങളില്‍ നിത്യാനന്ദ നല്‍കിയിരുന്ന ഹര്‍ജികളെല്ലാം തെറ്റായ വിവരങ്ങളാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയത് തിരുത്തണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും നിത്യാനന്ദ ഇതിന് തയാറാകാതെ വന്നതോടെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇതിനിടെ, കോടതി നടപടികള്‍ റെക്കോഡ് ചെയ്ത നിത്യാനന്ദയുടെ അനുയായിയുടെ ഫോണ്‍ കോടതി പിടിച്ചുവയ്ക്കുകയും ചെയ്തു. കോടതി കളിസ്ഥലമല്ലെന്നും നടപടികള്‍ ചിത്രീകരിക്കാന്‍ ആരും അധികാരപ്പെടുത്തിയിട്ടില്ലെന്നും കോടതി ശാസിച്ചു. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആര്‍ക്കാണ് അയച്ചുകൊടുത്തതെന്ന് കണ്ടെത്തുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related image

 

 

 

 

 

 

prp

Related posts

Leave a Reply

*