പശുക്കളെ കൊണ്ട് തമിഴിലും സംസ്‌കൃതത്തിലും സംസാരിപ്പിക്കാന്‍ സാധിക്കും: സ്വാമി നിത്യാനന്ദ

ദില്ലി: ഒരു വര്‍ഷത്തിനുള്ളില്‍ പശുക്കളെയും കുരങ്ങന്മാരെയും സിംഹത്തേയും തമിഴിലും സംസ്‌കൃതത്തിലും തനിക്ക് സംസാരിപ്പിക്കാന്‍ സാധിക്കും എന്ന അവകാശവാദവുമായി വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. ഇവയെ സംസാരിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം താന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ഒരു പരീക്ഷണം നടത്തിയതായും അത് വിജയിച്ചതായും നിത്യാനന്ദ അവകാശപ്പെടുന്നു. മനുഷ്യര്‍ക്ക് ഉള്ളതുപോലെ ചില ആന്തരികാവയവങ്ങള്‍ പശുക്കള്‍ക്കും കുരങ്ങനും സിംഹത്തിനും ഇല്ല. എന്നാല്‍ മാനുഷികബോധമണ്ഡലത്തിനപ്പുറത്തുള്ള പ്രവര്‍ത്തനത്തിലൂടെ അവയവങ്ങള്‍ അവരുടെ ശരീരത്തിലും നിര്‍മിക്കാന്‍ സാധിക്കും. അത് ശാസ്ത്രീയമായി താന്‍ തെളിയിക്കും. ഇതിനായി ശാസ്ത്രീയ പരിശോധനയും റിസര്‍ച്ചുകളും […]

E=mc² തെറ്റാണെന്ന വാദവുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ വിഖ്യാത സമവാക്യം E=mc² തെറ്റാണെന്ന വാദവുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ രംഗത്ത്. ഇതിനെക്കുറിച്ച് നിത്യാനന്ദ നടത്തുന്ന പ്രസംഗമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരിയില്‍ ബെംഗളൂരുവില്‍ നടത്തിയ ഒരു പ്രസംഗത്തിനിടെയായിരുന്നു നിത്യാനന്ദയുടെ പുതിയ കണ്ടു പിടിത്തത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ. E is not equal to MC square#vedicScience#Hinduism#vegan#vegetarian#animalrights Posted by The Avatar Clicks on Saturday, September 15, 2018 എനര്‍ജി, എംസി സ്‌ക്വയറിന് തുല്യമല്ല. എംസി സ്‌ക്വയറിന് തുല്യമാകാന്‍ സാധിക്കില്ല. മാംസാഹാരികളുടെ […]

വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ: കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ കബളിപ്പിച്ച വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിത്യാനന്ദയെ അറസ്റ്റുചെയ്ത് ബുധനാഴ്ച കോടതിക്കുമുന്‍പില്‍ ഹാജരാക്കാന്‍ ജസ്റ്റിസ് ആര്‍. മഹാദേവനാണ് പോലീസിന് നിര്‍ദേശം നല്‍കിയത്. മധുരയിലെ ആശ്രമവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. മധുര ആശ്രമത്തിന്‍റെ  അധിപന്‍ നിത്യാനന്ദയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ നിത്യാനന്ദയുടെ അവകാശവാദം തെറ്റാണെന്നും അദ്ദേഹത്തെ മധുര ആശ്രമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് എം ജഗദലപ്രതാപന്‍ എന്നയാള്‍ കോടതിയില്‍ ഹര്‍ജി […]