മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുംകോണ്‍ഗ്രസിനെ ഉപദേശിച്ചും ശിവസേന

ന്യൂ‍ഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെ ഉപദേശിച്ചും ശിവസേന മുഖപത്രമായ സാമ്ന.യുപി, ബിഹാര്‍ ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്കു പിന്നാലെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സാമ്നയില്‍ വിമര്‍ശിച്ചിട്ടുണ്ട്.

സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കാതെ ലോകനേതാക്കളെ ഇന്ത്യയിലേക്കു ക്ഷണിക്കുന്നതിനും അവരെ വിനോദസഞ്ചാരത്തിനു കൊണ്ടുപോകുന്നതിനുമുള്ള തിരക്കിലാണു പ്രധാനമന്ത്രിയെന്നു ശിവസേന കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മ, അഴിമതി, ദാരിദ്ര്യം, കര്‍ഷക ആത്മഹത്യ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണു സാധാരണക്കാര്‍ അഭിമുഖീകരിക്കുന്നത്. ഇതിലൊന്നും പ്രധാനമന്ത്രിക്കു യാതൊരു താല്‍പര്യവുമില്ല. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അവര്‍തന്നെ പരിഹരിക്കണമെന്നാണു സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും മുഖപ്രസംഗം ആരോപിക്കുന്നു.

prp

Related posts

Leave a Reply

*