നിങ്ങള്‍ എപ്പോള്‍ മരിക്കും? ഗൂഗിളിനോട് ചോദിച്ചാല്‍ മതി

ന്യൂയോര്‍ക്ക്: ലോകത്തുളള എന്തുകാര്യങ്ങളേക്കുറിച്ച് ചോദിച്ചാലും മറുപടിയുളള ഗൂഗിളില്‍ നിന്ന് ജനന മരണ സമയം മാത്രമേ ലഭിക്കാതിരുന്നുളളൂ. എന്നാല്‍ ഇനിമുതല്‍ ഗൂഗിള്‍ മരണവും പ്രവചിക്കും. ഗൂഗിളിന്‍റെ നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് തയ്യാറാക്കിയ യന്ത്രത്തിന്‍റെ സഹായത്തോടെ മരണം പ്രവചിക്കുമെന്നാണ് ഗൂഗിളിന്‍റെ അവകാശവാദം.

സ്തനാര്‍ബുദ ബാധിതയായ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതിയുടെ മരണമാണ് ഗൂഗിള്‍ പ്രവചിച്ചത്. ഈ സ്ത്രീ മരിക്കാന്‍ 9.3 ശതമാനം മാത്രമേ സാധ്യതയുളളൂവെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ ഗൂഗിള്‍ വിധിയെഴുതിയത് 19.9 ശതമാനമാണ്. ഇത് ശരിവയ്ക്കും വിധം സംഭവിക്കുകയും ചെയ്തു. ഗൂഗിള്‍ വികസിപ്പിച്ച അല്‍ഗോരിതം ഉപയോഗിച്ച് ഈ സ്ത്രീയുടെ 175,639 ഡേറ്റാ പോയിന്‍റ് മനസ്സിലാക്കിയായിരുന്നു പ്രചവനം.

രോഗബാധിതയായി ആശുപത്രിയില്‍ കഴിയുന്നവരുടെ മരണമാണ് ഗൂഗിള്‍ വിധിക്കുന്നത്. രക്തസാമ്പിള്‍ പരിശോധനയില്‍ മരണം മാത്രമല്ല, ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുന്ന ദിവസങ്ങളും പറയാന്‍ കഴിയുമെന്നാണ് അവകാശവാദം.

prp

Related posts

Leave a Reply

*