ക്രിസ്മസ് ന്യൂ ഇയര്‍ ഓഫറുമായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍

ഗൂഗിളിന്‍റെ ക്രിസ്മസ് അവധിക്കാല വില്‍പന ആരംഭിച്ചു. ’12 ഡേയ്സ് ഓഫ് പ്ലേ’ എന്ന പേരിലാണ് വില്പന നടക്കുന്നത്. പുസ്തകങ്ങള്‍, ആപ്ലിക്കേഷനുകള്‍, സിനിമ, പാട്ട്, ടിവി പരിപാടികള്‍ എന്നിവ ഓഫര്‍ വിലയില്‍ ലഭിക്കും. പുതുവര്‍ഷാരംഭം വരെ ഓഫര്‍ നിലനില്‍ക്കും. വിവിധ ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കും ഗൂഗിള്‍ വിലക്കുറവ് നല്‍കുന്നുണ്ട്. മ്യൂസിക് ആപ്പ് ആയ ട്യൂണിന്‍റെ ഒരു വര്‍ഷത്തേക്കുള്ള സബ്സ്ക്രിപ്ഷന് 40 ശതമാനം ഇളവ് ലഭിക്കും. ഹെല്‍ത്ത് കെയര്‍ ആപ്ലിക്കേഷനായ ലൈഫ്സം ആപ്പിനും 40 ശതമാനം ഇളവ് നല്‍കുന്നുണ്ട്. പ്ലേസ്റ്റോറില്‍ […]

ആദ്യ വനിതാ ഫോട്ടോജേര്‍ണലിസ്റ്റ് ഹോമായ് വ്യാരവാലയുടെ  ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്നറിയപ്പെടുന്ന ഹോമായ് വ്യാരവാലയുടെ  104മാത് ജന്മദിനമാണ് ഇന്ന്.  ക്യാമറയും പിടിച്ചു നില്‍ക്കുന്ന ഹോമായുടെ ചിത്രം കൊടുത്തുകൊണ്ട്  ആണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ അവരുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. 1913 ഡിസംബര്‍ 9 ന് മുംബൈയിലാണ് ഹോമായി ജനിക്കുന്നത്. ജെ. ജെ. സ്‌കൂൾ ഓഫ് ആർട്‌സ് വിദ്യാർഥിനിയായിരിക്കെയാണ് ഫോട്ടോഗ്രാഫിയിൽ ആകൃഷ്ടയാവുന്നത്. പിന്നീട് ജീവിത പങ്കാളിയായ മനേക് ഷാ വ്യാരവാല ആയിരുന്നു പ്രചോദനം. ഡാല്‍ഡ 13′ എന്ന വിളിപ്പേരില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ട ഹോമായി പുരുഷന്‍മാര്‍ കൈയടക്കിവാണിരുന്ന ഫോട്ടോഗ്രാഫി […]

സ്മാര്‍ട്ട്ഫോണിലെ ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ ഡാറ്റാലി വരുന്നു

സ്മാര്‍ട്ട്ഫോണിലെ ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കുന്ന പുതിയ ആപ്പുമായി ഗൂഗിള്‍. ഡാറ്റാലി എന്ന് ആപ്പാണ് ഗൂഗിള്‍ ഇതിനായി പുറത്തിറക്കിയത്. ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ആപ്പ് ഉപയോഗിച്ച്‌ ഡാറ്റാ ഉപയോഗം സമയം അനുസരിച്ചും, ആഴ്ചയക്കനുസരിച്ചും, മാസത്തിനനുസരിച്ചും വിലയിരുത്താനാകും. ഇതനുസരിച്ച്‌ ഡാറ്റാ എങ്ങനെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും ഡാറ്റാലി നല്‍കും. എന്നാല്‍, ഗൂഗിള്‍ വലിയ പ്രചാരമൊന്നും നല്‍കാതെ ജൂണില്‍ രംഗത്തിറക്കിയ ട്രയാങ്കിള്‍ എന്ന ആപ്ലിക്കേഷനാണ് ഇപ്പോള്‍ പുതിയ പേരില്‍ പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണിലെ […]

യുസി ബ്രൗസര്‍ തിരിച്ചെത്തി

കഴിഞ്ഞ ദിവസം  ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായ യുസി ബ്രൗസറിന്‍റെ പുതിയ പതിപ്പ് എത്തി. ഗൂഗിളിന്‍റെ ശക്തമായ നിബന്ധനകള്‍ക്കനുസരിച്ചുള്ള സാങ്കേതിക മാറ്റങ്ങളുമായാണ് യുസി  പ്ലേസ്റ്റോറില്‍ എത്തിയിരിക്കുന്നത്. സുരക്ഷാപ്രശ്നങ്ങളെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് പിന്നീട് കമ്പനി നിഷേധിച്ചു. യുസി ബ്രൗസറിലെ ഒരു സെറ്റിങ് ഗൂഗിളിന്‍റെ  നിബന്ധനകള്‍ക്ക് വിരുദ്ധമായതുകൊണ്ടാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നു യുസി വെബ് വക്താവ് വ്യക്തമാക്കി. ഗൂഗിള്‍ ക്രോമിന് ശേഷം ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയിള്ള ആപ്ലിക്കേഷനാണ് യുസി ബ്രൗസര്‍. പ്ലേസ്റ്റോര്‍ വഴി 50 […]

നവംബര്‍ 1 മുതല്‍ Google Pixel 2, Pixel 2 XL ഇന്ത്യന്‍ വിപണിയില്‍

ഗൂഗിളിന്‍റെ  ഏറ്റവും പുതിയ രണ്ടു മോഡലുകള്‍ നവംബര്‍ 1 നു ഇന്ത്യന്‍ വിപണിയിലെത്തുന്നു .Google Pixel 2, Pixel 2 XL എന്നി രണ്ടു മോഡലുകളാണ് മികച്ച സവിശേഷതകളോടെ എത്തുന്നത് . 61,000 രൂപമുതല്‍ 82,000 രൂപവരെയാണ് ഇതിന്‍റെ വില . 5 ഇഞ്ചിന്‍റെ  ഡിസ്പ്ലേയാണ് Google Pixel 2 വിനുള്ളത്.  4 ജിബിയുടെ റാമും 32 ജിബിയുടെ ഇന്‍റേണല്‍ സ്റ്റോറേജും ആണുള്ളത് .കൂടാതെ 128 ജിബിയുടെ മറ്റൊരു മോഡല്‍കൂടി പുറത്തിറങ്ങുന്നുണ്ട് . 12.2 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമറയും  8 മെഗാപിക്സലിന്‍റെ  […]

കുട്ടികളുടെ അശ്ലീല വിഡിയോകള്‍ക്കെതിരെ ടെക് കമ്പനികള്‍…

കുട്ടികള്‍ , നിഷ്കളങ്കതയുടെ പ്രതിരൂപങ്ങള്‍. എന്നാല്‍ ആ നിഷ്കളങ്കതയെ മുറിവേല്‍പ്പിക്കുന്നതും മുതലെടുക്കുന്നതുമായ ക്രൂരതകളാണ് ഇന്നു നമ്മുടെ സമൂഹത്തില്‍ അരങ്ങേറുന്നത്.