ക്രിസ്മസ് ന്യൂ ഇയര്‍ ഓഫറുമായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍

ഗൂഗിളിന്‍റെ ക്രിസ്മസ് അവധിക്കാല വില്‍പന ആരംഭിച്ചു. ’12 ഡേയ്സ് ഓഫ് പ്ലേ’ എന്ന പേരിലാണ് വില്പന നടക്കുന്നത്. പുസ്തകങ്ങള്‍, ആപ്ലിക്കേഷനുകള്‍, സിനിമ, പാട്ട്, ടിവി പരിപാടികള്‍ എന്നിവ ഓഫര്‍ വിലയില്‍ ലഭിക്കും. പുതുവര്‍ഷാരംഭം വരെ ഓഫര്‍ നിലനില്‍ക്കും. വിവിധ ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കും ഗൂഗിള്‍ വിലക്കുറവ് നല്‍കുന്നുണ്ട്.

മ്യൂസിക് ആപ്പ് ആയ ട്യൂണിന്‍റെ ഒരു വര്‍ഷത്തേക്കുള്ള സബ്സ്ക്രിപ്ഷന് 40 ശതമാനം ഇളവ് ലഭിക്കും. ഹെല്‍ത്ത് കെയര്‍ ആപ്ലിക്കേഷനായ ലൈഫ്സം ആപ്പിനും 40 ശതമാനം ഇളവ് നല്‍കുന്നുണ്ട്. പ്ലേസ്റ്റോറില്‍ പല പ്രീമിയം ഗെയിമുകള്‍ക്കും 80 ശതമാനം വരെ വിലക്കുറവുണ്ട്. Final Fantasy Tactics: WotL, Clue, Reigns, Minecraft: Story Mode – Season Two, The Amazing Spider-Man 2, Need For Speed Most Wanted തുടങ്ങിയ ഗെയിമുകള്‍ അവയില്‍ ചിലതാണ്.

20 രൂപയുടെ ഓഫര്‍ വരെ ഗൂഗിള്‍ പ്ലേ മൂവീസ് ആന്‍റ് ടിവിയില്‍ നല്‍കുന്നുണ്ട്. ചില ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങള്‍ക്കും ഗൂഗിള്‍ ബുക്സില്‍ നിരവധി പുസ്തകങ്ങള്‍ക്കും 60 ശതമാനം വരെ ഡിസ്കൗണ്ടുമുണ്ട്.

prp

Related posts

Leave a Reply

*