കൊച്ചി: മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടര്ന്ന് നടന്ന സൈബര് ആക്രമണത്തിന്റെ പശ്ചാത്തലത്തില് നടി പാര്വതി പരാതി നല്കി.
സിനിമയെ കുറിച്ച് നടത്തിയ പരാമര്ശത്തിന് ശേഷം തന്നെ വ്യക്തിഹത്യ ചെയ്യാനും മോശമായി കാണിക്കാനും ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് അടക്കമുള്ള സോഷ്യല് മീഡിയ വഴി ശ്രമങ്ങള് നടക്കുന്നുവെന്ന് പാര്വതി പരാതിയില് ചൂണ്ടിക്കാട്ടി.
നടിയുടെ ഫേസ്ബുക്ക് പേജിലും ഗ്രൂപ്പുകളിലും കേട്ടാലറയ്ക്കുന്ന തെറിവിളികളാണ് നിറഞ്ഞുനിന്നിരുന്നത്. നടിയുടെ പരാതി സ്വീകരിച്ച സൈബര് പോലീസ്, സംഭവത്തില് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

