സ്മാര്‍ട്ട്ഫോണിലെ ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ ഡാറ്റാലി വരുന്നു

സ്മാര്‍ട്ട്ഫോണിലെ ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കുന്ന പുതിയ ആപ്പുമായി ഗൂഗിള്‍. ഡാറ്റാലി എന്ന് ആപ്പാണ് ഗൂഗിള്‍ ഇതിനായി പുറത്തിറക്കിയത്. ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഈ ആപ്പ് ഉപയോഗിച്ച്‌ ഡാറ്റാ ഉപയോഗം സമയം അനുസരിച്ചും, ആഴ്ചയക്കനുസരിച്ചും, മാസത്തിനനുസരിച്ചും വിലയിരുത്താനാകും. ഇതനുസരിച്ച്‌ ഡാറ്റാ എങ്ങനെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും ഡാറ്റാലി നല്‍കും. എന്നാല്‍, ഗൂഗിള്‍ വലിയ പ്രചാരമൊന്നും നല്‍കാതെ ജൂണില്‍ രംഗത്തിറക്കിയ ട്രയാങ്കിള്‍ എന്ന ആപ്ലിക്കേഷനാണ് ഇപ്പോള്‍ പുതിയ പേരില്‍ പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണിലെ ഡാറ്റ ഉപയോഗം നിയന്ത്രിക്കാന്‍ മാത്രമാണ് ട്രയാങ്കിള്‍ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക.

ഡാറ്റാലി ആപ്ലിക്കേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. ഡാറ്റാ ഉപയോഗം വിലയിരുത്താനുള്ള സൗകര്യത്തെ കൂടാതെ, അടുത്തുള്ള പൊതു വൈഫൈകളെ കുറിച്ച്‌ അറിയിപ്പ് നല്‍കുകയും വൈഫൈയുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുക തുടങ്ങിയ സംവിധാനങ്ങളും ഡാറ്റാലിയില്‍ ലഭ്യമാണ്.

prp

Related posts

Leave a Reply

*