തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട 72 മല്‍സ്യത്തൊഴിലാളികളെ കൂടി കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവരില്‍ 14പേര്‍ മലയാളികളാണ്. ആറുബോട്ടുകളില്‍ ഉണ്ടായിരുന്നവരെയാണ് രക്ഷപ്പെടുത്തിയത്.ഒരുബോട്ട് കൊല്ലത്തുനിന്നും അഞ്ച് ബോട്ട് തമിഴ്നാട്ടില്‍നിന്നും ഉള്ളവയാണ്
ദിവസങ്ങളായി ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ല. എങ്കിലും ഇവരുടെ ആരോഗ്യ സ്ഥിതി മോശമായിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. കലാവസ്ഥ അനുകൂലമാവുന്ന മുറയ്ക്ക് രക്ഷപ്പെട്ടവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. ഇവരുടെ ബോട്ടുകള്‍ക്ക് തകരാറുകളൊന്നും സംഭവിച്ചില്ല. ഇന്ധനം തീര്‍ന്നത് മാത്രമാണ് പ്രശ്നം.
കാലാവസ്ഥ അനുകൂലമായാല്‍ ഇവര്‍ക്ക് സ്വയം നാട്ടിലേക്ക് എത്താനാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

