നവംബര്‍ 1 മുതല്‍ Google Pixel 2, Pixel 2 XL ഇന്ത്യന്‍ വിപണിയില്‍

ഗൂഗിളിന്‍റെ  ഏറ്റവും പുതിയ രണ്ടു മോഡലുകള്‍ നവംബര്‍ 1 നു ഇന്ത്യന്‍ വിപണിയിലെത്തുന്നു .Google Pixel 2, Pixel 2 XL എന്നി രണ്ടു മോഡലുകളാണ് മികച്ച സവിശേഷതകളോടെ എത്തുന്നത് . 61,000 രൂപമുതല്‍ 82,000 രൂപവരെയാണ് ഇതിന്‍റെ വില .

5 ഇഞ്ചിന്‍റെ  ഡിസ്പ്ലേയാണ് Google Pixel 2 വിനുള്ളത്.  4 ജിബിയുടെ റാമും 32 ജിബിയുടെ ഇന്‍റേണല്‍ സ്റ്റോറേജും ആണുള്ളത് .കൂടാതെ 128 ജിബിയുടെ മറ്റൊരു മോഡല്‍കൂടി പുറത്തിറങ്ങുന്നുണ്ട് . 12.2 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമറയും  8 മെഗാപിക്സലിന്‍റെ  മുന്‍ ക്യാമറയുമാണ്‌. 2700mAh ന്‍റെ  ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്. കൂടാതെ 1080×1920 പിക്സല്‍ റെസലൂഷനുണ്ട്.

Pixel 2 XL ല്‍  6 ഇഞ്ചിന്‍റെ  ഡിസ്പ്ലേയാണ്. 3520mAh ന്‍റെ  ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത്. 1440×2880 പിക്സല്‍ റെസലൂഷനുണ്ട്.  മറ്റേ ഫോണ്‍ പോലെ തന്നെ 4 ജിബി റാം, കൂടാതെ  64 ജിബിയുടെ  ഇന്‍റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്‍റെ പ്രത്യേകത.

Android 8.0.0 ലാണ് രണ്ടു ഫോണുകളുടെയും  ഓപ്പറേറ്റിംഗ് സിസ്റ്റം

 

prp

Related posts

Leave a Reply

*