റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ വിസ കാലാവധി രണ്ടു വര്‍ഷമുണ്ടായിരുന്നത് ഒരു വര്‍ഷമാക്കി ചുരുക്കി. സര്‍ക്കാര്‍ മേഖലയിലും വീട്ടുവേലക്കാര്‍ക്കും മാത്രമേ ഇനി രണ്ട് വര്‍ഷത്തെ വിസ അനുവദിക്കുകയുള്ളൂ. സ്വകാര്യ മേഖലയിലേക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളുടെ കാലാവധി ഒരു വര്‍ഷമായി ചുരുക്കാന്‍ തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് നിര്‍ദേശം നല്‍കി.
വിദേശ ജോലിക്കാരുടെ എണ്ണം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍റെ തീരുമാനം. രാജ്യത്ത് വിസ അനുവദിക്കുന്നതും കുത്തനെ കുറച്ചിട്ടുണ്ട്.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിസ കാലാവധി വിഷയത്തില്‍ ഇതിനെതിരെ നില്‍ക്കുന്ന എല്ലാ നിയമങ്ങളും ദുര്‍ബലപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

