തൊഴില്‍ വിസ കാലാവധി 2 വര്‍ഷമായി നീട്ടി

റിയാദ്: സൗദിയില്‍ തൊഴില്‍ വിസയുടെ കാലാവധി നീട്ടി. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസകളുടെ കാലാവധി രണ്ടു വര്‍ഷമായി നീട്ടി നല്‍കി കൊണ്ടാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം  ഉത്തരവിറക്കിയത്. നേരത്തെ അതിന് ഒരു വര്‍ഷത്തെ കാലാവധി ആയിരുന്നു. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളില്‍ ഒരു വര്‍ഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാല്‍ ഇത് രണ്ട് വര്‍ഷമായി നീട്ടി നല്‍കിയാണ് മന്ത്രാലയം […]

ദുബൈയില്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ ഇനി 15 സെക്കന്‍ഡുകള്‍ മതി

ദുബൈ: ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ച് 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാവുന്ന വിധത്തിലാണ് പുതിയ സംവിധാനം ഒരിക്കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ണമായും സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയതിന് ഗുണഫലമാണ് ഇതെന്നും മുഹമ്മദ് അഹമ്മദ് അല്‍മാരി അറിയിച്ചു. ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ സ്‌പോണ്‍സര്‍ വഴിയോ സന്ദര്‍ശക വിസക്ക് വേണ്ടി അപേക്ഷിക്കാം. എന്നാല്‍ ഈ അപേക്ഷകള്‍ എമിഗ്രേഷന്‍ […]

യുഎഇയില്‍ പുതിയ വിസാ നിയമം നിലവില്‍ വന്നു

അബുദാബി: യുഎഇയിലെ പരിഷ്കരിച്ച വിസാ നിയമം നിലവില്‍ വന്നു. സന്ദർശക, ടൂറിസ്റ്റ് വിസകളിൽ എത്തുന്നവർക്ക് ഇനി രാജ്യം വിടാതെ വിസാ മാറാമെന്നതാണ് പുതിയ നിയമത്തിന്‍റെ പ്രത്യേകത.  വിസാ കാലാവധിക്കുശേഷം രാജ്യം വിടാതെതന്നെ പുതിയ വീസ എടുക്കാനോ പുതുക്കാനോ ഇനിമുതല്‍ സാധിക്കും. യുഎഇ സന്ദർശകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ നിയമം. മുന്‍പ് നിലനിന്നിരുന്ന നിയമ അനുസരിച്ച് യുഎഇയില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കാൻ വിസാ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിട്ടുപോകണമായിരുന്നു. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിൽ വന്നതനുസരിച്ച്‌ […]

വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും വിസ നീട്ടി നല്‍കും

ദുബായ്‌: ഭര്‍ത്താവിന്‍റെ വിസാ കലാവധിയില്‍ നില്‍ക്കെ വിധവകളാകുന്നവരുടെയും വിവാഹ മോചിതരാകുന്ന സ്ത്രീകളുടെയും വിസാ കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. വിവാഹമോചന തീയതി / ഭര്‍ത്താവിന്‍റെ മരണ തീയതി മുതല്‍ ഒരു വര്‍ഷത്തേക്കാണ് വിസ നീട്ടി നല്‍കുക. ഇവരുടെ കുട്ടികളുടെ വിസയും നീട്ടി നല്‍കും. പുതിയ തീരുമാനം വഴി സ്‌പോണ്‍സര്‍ ഇല്ലാതെ വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും മക്കള്‍ക്കും യുഎഇയില്‍ താമസിക്കാനാകും. ഭര്‍ത്താവിന്റെ വിയോഗം മൂലം പ്രതിസന്ധിയിലാകുന്ന കുടുംബത്തിനു സാമൂഹ്യ, സാമ്പത്തിക ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ അവസരമൊരുക്കുകയാണ് […]

സൗദിയില്‍ വിസ കാലാവധി വെട്ടിക്കുറച്ചു

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ വിസ കാലാവധി രണ്ടു വര്‍ഷമുണ്ടായിരുന്നത് ഒരു വര്‍ഷമാക്കി  ചുരുക്കി.  സര്‍ക്കാര്‍ മേഖലയിലും വീട്ടുവേലക്കാര്‍ക്കും മാത്രമേ ഇനി രണ്ട് വര്‍ഷത്തെ വിസ അനുവദിക്കുകയുള്ളൂ.  സ്വകാര്യ മേഖലയിലേക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളുടെ കാലാവധി ഒരു വര്‍ഷമായി ചുരുക്കാന്‍  തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് നിര്‍ദേശം നല്‍കി. വിദേശ ജോലിക്കാരുടെ എണ്ണം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍റെ തീരുമാനം. രാജ്യത്ത് വിസ അനുവദിക്കുന്നതും കുത്തനെ കുറച്ചിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിസ കാലാവധി വിഷയത്തില്‍ […]