വീല്‍ചെയര്‍ യാത്രികര്‍ക്ക് അനുയോജ്യമായ വഴികള്‍ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പ്

ദിവസവും വ്യത്യസ്തമായ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ഇപ്പോള്‍ ഇതാ ഭിന്നശേഷിക്കാരെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ വീല്‍ചെയര്‍ സഞ്ചാരത്തിന് യോജിച്ച പാതകളാണ് ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ സേവനം നിലവില്‍ ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്യോ, മെക്സിക്കോ സിറ്റി, ബോസ്റ്റന്‍, സിഡ്നി തുടങ്ങിയ നഗരങ്ങളില്‍ ലഭ്യമാവും. ഗൂഗിള്‍ മാപ്പ്സില്‍ ഡയറക്ഷന്‍- പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍- ഓപ്ഷന്‍സ്- റൂട്ട് സെലക്ഷന്‍ എന്നിവ തിരഞ്ഞെടുത്താല്‍ വീല്‍ചെയര്‍ പാതകള്‍ കണ്ടെത്താം.

വീല്‍ചെയര്‍ യാത്രികര്‍ നഗരങ്ങളില്‍ തങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ വഴികള്‍ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇവര്‍ നഗര കേന്ദ്രങ്ങളിലെ യാത്രയ്ക്ക് ബസുകളും, ട്രെയിനുകളുമാണ് സാധാരണ പ്രയോജനപ്പെടുത്താറ്. താമസിയാതെ വീല്‍ ചെയര്‍ യാത്രയ്ക്ക് അനുയോജ്യമായ പാതകള്‍ മാപ്പില്‍ കൊണ്ടുവരുമെന്ന് ഗൂഗിള്‍ മാപ്പ്സ് പ്രൊഡക്റ്റ് മാനേജര്‍ റിയോ അകസാക പറഞ്ഞു.

ഈ സംവിധാനം ലോക വ്യാപകമായി അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഇതിന് തടസമായി വന്നേക്കാം. ഇങ്ങനെയുള്ള സേവനങ്ങള്‍ നല്ല ഗതാഗത സംവിധാനമില്ലാത്തയിടങ്ങളില്‍ അവതരിപ്പിക്കുക പ്രയാസകരമാണ്. ഭിന്നശേഷിക്കാര്‍ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ യാത്രയ്ക്കും മറ്റു ആവശ്യങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

prp

Related posts

Leave a Reply

*