കിടിലന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്‌സ്

കിടിലന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്‌സ്. പൊതു ടോയ്‌ലറ്റുകള്‍, ബസ് സമയങ്ങള്‍ എന്നിവയെ കുറിച്ച്‌ അറിയുവാന്‍ സാധിക്കുന്ന സൗകര്യമാണ് ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഇപ്പോള്‍ പൊതു ടോയ്ലെറ്റ് സൗകര്യം ലഭ്യമായിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഈ പുതിയ സവിശേഷത വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതിനാല്‍ ഇതിനായി ഗൂഗിള്‍ ഗവണ്‍മെന്‍റ് അധികാരികളുടെ സഹായം തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തത്സമയ ബസ് ട്രാന്‍സിറ്റ് ഇന്‍ഫര്‍മേഷന്‍ ടൂള്‍ എന്ന ഫീച്ചര്‍ ഗൂഗിള്‍ മാപ്സില്‍ ഇന്ത്യക്കാര്‍ക്കായി പരീക്ഷിക്കുന്നത്. കൊല്‍ക്കത്ത, സൂറത്ത് എന്നിവിടങ്ങളിലാണ് ആദ്യം തുടങ്ങുക. മറ്റു നഗരങ്ങളിലേക്കും വൈകാതെ […]

ഊബറിനെ ഗൂഗിള്‍ മാപ്പില്‍ നിന്നും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ഊബര്‍ ടാക്സി ബുക്ക് ചെയ്യാനുള്ള സൗകര്യം ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനില്‍ നിന്നും ഒഴിവാക്കിയെന്നും ഗൂഗിള്‍ മാപ്പിന്‍റെ ഐഒഎസ് പതിപ്പില്‍ നിന്നും കഴിഞ്ഞ നവംബറില്‍ ഉബര്‍ ബുക്കിങ് ഫീച്ചര്‍ നീക്കം ചെയ്തിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. 2017 ജനുവരിയിലാണ് ഉബറിന് മാത്രമായി ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനുള്ളില്‍ നിന്നു തന്നെ യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിച്ചത്. ഉബര്‍ ബുക്കിങ് സൗകര്യം ഗൂഗിള്‍ മാപ്പിന്‍റെ എല്ലാ പതിപ്പുകളില്‍ നിന്നും പൂര്‍ണമായും നീക്കംചെയ്യപ്പെട്ടു. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ […]

സ്​ട്രീറ്റ്​ വ്യൂവിന് ​കേന്ദ്രസര്‍ക്കാര്‍​ അനുമതിയില്ല

ന്യൂഡല്‍ഹി: 360 ഡിഗ്രി പനോരമിക്​ വ്യൂവില്‍ ഇന്ത്യന്‍ നഗരങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും നദികളും മലകളും കാണുന്നതിനുള്ള ഗൂഗിളിന്‍റെ​  പുതിയ പദ്ധതിക്ക്​ കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല. പദ്ധതിക്ക്​ അനുമതി നിഷേധിച്ച വിവരം കേന്ദ്രസര്‍ക്കാര്‍​ ലോക്​സഭ​യെ അറിയിച്ചു. 2015ലാണ്​ പദ്ധതിക്ക്​ അനുമതി ഗൂഗിള്‍കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്​. എന്നാല്‍ പുതിയ സംവിധാനത്തിന്​ അനുമതി നല്‍കാനാവില്ലെന്ന്​ കേന്ദ്രമന്ത്രി ഹന്‍സരാജ്​ ഗംഗാരം അഹിര്‍ ഗൂഗ്​ളിനെ അറിയിക്കുകയായിരുന്നു. 360 ഡിഗ്രി പനോരമിക്​ വ്യൂവില്‍ നഗരങ്ങളിലെ തെരുവകളുള്‍പ്പടെ കാണുന്നതിനുള്ള സംവിധാനമാണ്​ സ്​ട്രീറ്റ്​ വ്യൂ ആപില്‍ ഗൂഗ്​ള്‍ ഒരുക്കുന്നത്​. 3ഡി ചിത്രങ്ങള്‍ […]

വീല്‍ചെയര്‍ യാത്രികര്‍ക്ക് അനുയോജ്യമായ വഴികള്‍ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പ്

ദിവസവും വ്യത്യസ്തമായ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ഇപ്പോള്‍ ഇതാ ഭിന്നശേഷിക്കാരെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ വീല്‍ചെയര്‍ സഞ്ചാരത്തിന് യോജിച്ച പാതകളാണ് ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സേവനം നിലവില്‍ ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്യോ, മെക്സിക്കോ സിറ്റി, ബോസ്റ്റന്‍, സിഡ്നി തുടങ്ങിയ നഗരങ്ങളില്‍ ലഭ്യമാവും. ഗൂഗിള്‍ മാപ്പ്സില്‍ ഡയറക്ഷന്‍- പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍- ഓപ്ഷന്‍സ്- റൂട്ട് സെലക്ഷന്‍ എന്നിവ തിരഞ്ഞെടുത്താല്‍ വീല്‍ചെയര്‍ പാതകള്‍ കണ്ടെത്താം. വീല്‍ചെയര്‍ യാത്രികര്‍ നഗരങ്ങളില്‍ തങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ […]