സ്​ട്രീറ്റ്​ വ്യൂവിന് ​കേന്ദ്രസര്‍ക്കാര്‍​ അനുമതിയില്ല

ന്യൂഡല്‍ഹി: 360 ഡിഗ്രി പനോരമിക്​ വ്യൂവില്‍ ഇന്ത്യന്‍ നഗരങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും നദികളും മലകളും കാണുന്നതിനുള്ള ഗൂഗിളിന്‍റെ​  പുതിയ പദ്ധതിക്ക്​ കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല. പദ്ധതിക്ക്​ അനുമതി നിഷേധിച്ച വിവരം കേന്ദ്രസര്‍ക്കാര്‍​ ലോക്​സഭ​യെ അറിയിച്ചു.

2015ലാണ്​ പദ്ധതിക്ക്​ അനുമതി ഗൂഗിള്‍കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്​. എന്നാല്‍ പുതിയ സംവിധാനത്തിന്​ അനുമതി നല്‍കാനാവില്ലെന്ന്​ കേന്ദ്രമന്ത്രി ഹന്‍സരാജ്​ ഗംഗാരം അഹിര്‍ ഗൂഗ്​ളിനെ അറിയിക്കുകയായിരുന്നു.

360 ഡിഗ്രി പനോരമിക്​ വ്യൂവില്‍ നഗരങ്ങളിലെ തെരുവകളുള്‍പ്പടെ കാണുന്നതിനുള്ള സംവിധാനമാണ്​ സ്​ട്രീറ്റ്​ വ്യൂ ആപില്‍ ഗൂഗ്​ള്‍ ഒരുക്കുന്നത്​. 3ഡി ചിത്രങ്ങള്‍ ഗൂഗ്​ള്‍ സ്​ട്രീറ്റ്​ വ്യൂവി​​ന്‍റെ ഭാഗമാണ്​. യു.എസ്​, കാനഡ, യുറോപ്യന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളിലെല്ലാം സ്​ട്രീറ്റ്​ വ്യൂവിന്​ അനുമതിയുണ്ട്​.

താജ്​മഹല്‍, ചുവപ്പ്​ കോട്ട, കുത്തബ്​മിനാര്‍, വാരണാസി, നളന്ദ യൂനിവേഴ്​സിറ്റി, മൈസൂര്‍ കൊട്ടാരം, തഞ്ചാവൂര്‍ ക്ഷേത്രം, ചിന്നസ്വാമി ​സ്​റ്റേഡിയം എന്നിവടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗ്​ള്‍ സ്​ട്രീറ്റ്​ വ്യു ആരംഭിച്ചിരുന്നു. ആര്‍ക്കിയോളജി വകുപ്പുമായി ചേര്‍ന്നായിരുന്നു പദ്ധതി.

prp

Related posts

Leave a Reply

*