കിടിലന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്‌സ്

കിടിലന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്‌സ്. പൊതു ടോയ്‌ലറ്റുകള്‍, ബസ് സമയങ്ങള്‍ എന്നിവയെ കുറിച്ച്‌ അറിയുവാന്‍ സാധിക്കുന്ന സൗകര്യമാണ് ഒരുക്കുന്നത്.

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഇപ്പോള്‍ പൊതു ടോയ്ലെറ്റ് സൗകര്യം ലഭ്യമായിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഈ പുതിയ സവിശേഷത വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതിനാല്‍ ഇതിനായി ഗൂഗിള്‍ ഗവണ്‍മെന്‍റ് അധികാരികളുടെ സഹായം തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തത്സമയ ബസ് ട്രാന്‍സിറ്റ് ഇന്‍ഫര്‍മേഷന്‍ ടൂള്‍ എന്ന ഫീച്ചര്‍ ഗൂഗിള്‍ മാപ്സില്‍ ഇന്ത്യക്കാര്‍ക്കായി പരീക്ഷിക്കുന്നത്. കൊല്‍ക്കത്ത, സൂറത്ത് എന്നിവിടങ്ങളിലാണ് ആദ്യം തുടങ്ങുക. മറ്റു നഗരങ്ങളിലേക്കും വൈകാതെ ഈ സൗകര്യം എത്തും.

പൂര്‍ണ്ണമായി ഉപയോഗിക്കാവുന്ന രീതിയില്‍ ലഭ്യമല്ലാത്ത ഈ രണ്ടു സൗകര്യങ്ങളും അധികം വൈകാതെ മുഴുവന്‍ ഗൂഗിള്‍ മാപ്‌സ് ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.

prp

Related posts

Leave a Reply

*