ഈ വര്‍ഷം 1662 ഓണമാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് മന്ത്രി തിലോത്തമന്‍

തിരുവനന്തപുരം: ആയിരത്തോളം ഓണമാര്‍ക്കറ്റുകളാല്‍ സുലഭമാണ് ഇത്തവണത്തെ ഓം. സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി 1662 ഓളം ഓണമാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.

സപ്ലൈകോ സംഘടിപ്പിക്കാറുള്ള പതിവ് മാവേലി സ്റ്റോറുകളോ ഓണം ഫെയറുകളോ ഇത്തവണ ഉണ്ടാകില്ല. എല്ലാ ജില്ലകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്സുകളില്‍ മെഗാ ഓണം ഫെയറുകളുണ്ടാകും. സബ്സ്‌ക്രൈബ് നിരക്കുകളും സമ്മാനക്കൂപ്പണുകളും ചേര്‍ന്ന മറ്റു ഓഫറുകളാണ് ഓണക്കിറ്റിലെ ആകര്‍ഷകഘടകങ്ങള്‍.

2000 രൂപയായിരിക്കും ഓണക്കിറ്റുകളുടെ വില. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് ഓണം മെഗാ ഫെയര്‍ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കും 22 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര നല്‍കും. കേരളാ സര്‍ക്കാര്‍ റേഷന്‍ സെന്ററുകളില്‍ പഞ്ചസാരയ്ക്ക് സബ്സിഡി നല്‍കിയിരുന്നില്ല. ഇത്തവണ പ്രത്യേക സബ്സിഡി നല്‍കുമെന്ന് മന്ത്രി തിലോത്തമന്‍ അറിയിച്ചു.

ദരിദ്രകുടുംബങ്ങള്‍ക്കായി നിത്യോപയോഗസാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഗവണ്‍മെന്‍റ് ആവിഷ്‌കരിച്ച പദ്ധതിയാണ് അന്ത്യോദയാ അന്ന യോജനാ. 21 രൂപയ്ക്ക് 1 കിലോ പഞ്ചസാര ലഭ്യമാക്കുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.

prp

Related posts

Leave a Reply

*