റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ്: ഭക്ഷ്യമന്ത്രി

പ്രളയക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് അനുവദിച്ചു നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. പുതിയ കാര്‍ഡ് ലഭിക്കുന്നതുവരെ റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പറഞ്ഞാല്‍ റേഷന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം മാവേലി സ്റ്റോറില്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധിയാണെങ്കിലും പ്രളയ ദുരിത പശ്ചാത്തലത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള റേഷന്‍ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാമെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം 1662 ഓണമാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് മന്ത്രി തിലോത്തമന്‍

തിരുവനന്തപുരം: ആയിരത്തോളം ഓണമാര്‍ക്കറ്റുകളാല്‍ സുലഭമാണ് ഇത്തവണത്തെ ഓം. സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി 1662 ഓളം ഓണമാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. സപ്ലൈകോ സംഘടിപ്പിക്കാറുള്ള പതിവ് മാവേലി സ്റ്റോറുകളോ ഓണം ഫെയറുകളോ ഇത്തവണ ഉണ്ടാകില്ല. എല്ലാ ജില്ലകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്സുകളില്‍ മെഗാ ഓണം ഫെയറുകളുണ്ടാകും. സബ്സ്‌ക്രൈബ് നിരക്കുകളും സമ്മാനക്കൂപ്പണുകളും ചേര്‍ന്ന മറ്റു ഓഫറുകളാണ് ഓണക്കിറ്റിലെ ആകര്‍ഷകഘടകങ്ങള്‍. 2000 രൂപയായിരിക്കും ഓണക്കിറ്റുകളുടെ വില. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് ഓണം മെഗാ ഫെയര്‍ ഉദ്ഘാടനം ചെയ്യും. ഈ […]

കുപ്പിവെള്ളം വില കുറച്ചു വില്‍ക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കും

തിരുവനന്തപുരം: കുപ്പിവെള്ളം വില കുറച്ചു വില്‍ക്കുവാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. അവശ്യസാധനങ്ങളുടെ പട്ടികയില്‍ കുപ്പിവെള്ളം ഉള്‍പ്പെടുത്തുന്ന കാര്യത്തെ കുറിച്ച സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും, ഇതിനെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുപ്പിവെള്ളം എട്ടു രൂപയ്ക്ക് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയാറാണ്. നാലു രൂപ വ്യാപാരികളുടെ കമ്മീഷന്‍ നിശ്ചയിച്ച്‌ 12 രൂപയ്ക്ക് വില്‍ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ എട്ടു രൂപയ്ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങി 12 […]