റൊണാള്‍ഡോ പോര്‍ച്ചുഗല്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍

റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പോര്‍ച്ചുഗല്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ക്രിസ്റ്റ്യാനോ അവാര്‍ഡ് സ്വന്തമാക്കുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വയെയും സ്പോര്‍ട്ടിങ് ഗോള്‍ കീപ്പര്‍ റുയി പാട്രിക്കോയെയും മറികടന്നാണ് താരം അവാര്‍ഡ് സ്വന്തമാക്കിയത്. മൊത്തം വോട്ടിന്റെ 65% വോട്ടുകള്‍ സ്വന്തമാക്കിയാണ് താരം അവാര്‍ഡ് സ്വന്തമാക്കിയത്. പാട്രിക്കോ 18% വോട്ട് നേടിയപ്പോള്‍ ബെര്‍ണാഡോ സില്‍വക്ക് 17% വോട്ട് നേടി.

2017ല്‍ ബലോണ്‍ ഡി ഓര്‍, ഫിഫ ദി ബെസ്റ് എന്നി വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കിയ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ കൂടെ ലാ ലീഗയും ചാമ്ബ്യന്‍സ് ലീഗും ക്ലബ് വേള്‍ഡ് കപ്പും നേടിയിരുന്നു. 46 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകളും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2017 സീസണില്‍ സ്വന്തമാക്കിയിരുന്നു.

 

prp

Related posts

Leave a Reply

*