പിറന്നാള്‍ നിറവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മര്‍ ജൂനിയറും

റോം: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് 34ാം പിറന്നാള്‍. 1985 ഫെബ്രുവരി അഞ്ചിന് പോര്‍ച്ചുഗലിലെ മദിയേരയിലാണ് റൊണാള്‍ഡോ ജനിച്ചത്.

മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം 5 വട്ടം നേടിയിട്ടുള്ള റൊണാള്‍ഡോ നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസിന്‍റെ താരമാണ്. സ്‌പോര്‍ടിംഗ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, ടീമുകള്‍ക്കായും റൊണാള്‍ഡോ കളിച്ചിട്ടുണ്ട്.

ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയതാരമായ ബ്രസീലിയന്‍ ഫുട്‌ബോളറായ നെയ്മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ എന്ന നെയ്മറിന് ഇന്ന് 27-ാം പിറന്നാളാണ്. 1992 ഫെബ്രുവരി അഞ്ചിന് ബ്രസീലിലെ സാവോ പോളോയിലാണ് ജനിച്ചത്. നെയ്മര്‍ ചെറുപ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ ലോകത്തെത്തി വളരെ പെട്ടെന്നുതന്നെ ആരാധകരെ സമ്പാദിച്ച ഒരു താരമാണ്.

ചെറുപ്പം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന അവന്‍ തന്‍റെ കഴിവ് കൊണ്ട് കാലില്‍ ഒളിപ്പിച്ച് വെച്ച മാന്ദ്രിക സ്പര്‍ശം കാണാന്‍ ആരാധകര്‍ എന്നും കാത്തിരുന്നു. കളി മികവു കൊണ്ട് മെസ്സിയുമായും പെലെയുമായും വരെ ഇദ്ദേഹത്തെ ആരാധകന്‍ താരതമ്യപ്പെടുത്തി.

prp

Related posts

Leave a Reply

*