പിറന്നാള്‍ നിറവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മര്‍ ജൂനിയറും

റോം: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് 34ാം പിറന്നാള്‍. 1985 ഫെബ്രുവരി അഞ്ചിന് പോര്‍ച്ചുഗലിലെ മദിയേരയിലാണ് റൊണാള്‍ഡോ ജനിച്ചത്. മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം 5 വട്ടം നേടിയിട്ടുള്ള റൊണാള്‍ഡോ നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസിന്‍റെ താരമാണ്. സ്‌പോര്‍ടിംഗ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, ടീമുകള്‍ക്കായും റൊണാള്‍ഡോ കളിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയതാരമായ ബ്രസീലിയന്‍ ഫുട്‌ബോളറായ നെയ്മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ എന്ന നെയ്മറിന് ഇന്ന് 27-ാം പിറന്നാളാണ്. […]

മെസിയുടെ പേര് പോലും വീട്ടില്‍ ആരും പറയാറില്ല; കാരണം വെളിപ്പെടുത്തി റൊണാള്‍ഡോയുടെ സഹോദരി

മറ്റ് സൂപ്പര്‍താരങ്ങളെ പിന്നിലാക്കി കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി ലോകത്തിലെ മികച്ച താരത്തിനുള്ള വ്യക്തിഗത നേട്ടങ്ങള്‍ മുഴുവന്‍ പങ്കിട്ടെടുത്തതവരാണ് റൊണാള്‍ഡോയും മെസിയും. കളിക്കളത്തില്‍ മാത്രമല്ല, ഇരുവരും തമ്മിലുള്ള പോര് കുടുംബത്തിനെ വരെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റൊണാള്‍ഡോയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍. മെസിയുടെ പേര് പോലും റൊണാള്‍ഡോയുടെ വീട്ടില്‍ ആരും പറയാറില്ലെന്നാണ് റൊണാള്‍ഡോയുടെ സഹോദരി പറയുന്നത്. ഫ്രഞ്ച് മാധ്യമം എല്‍ എക്വിപ്പയോടാണ് സഹോദരി കാറ്റിയ ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടില്‍ എത്തിയതിനു ശേഷമാണ് റൊണാള്‍ഡോ തന്‍റെ ഊര്‍ജ്ജം മുഴുവന്‍ വീണ്ടെടുക്കുന്നത്. അതു കൊണ്ടു […]

റൊണാള്‍ഡോ പോര്‍ച്ചുഗല്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍

റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പോര്‍ച്ചുഗല്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ക്രിസ്റ്റ്യാനോ അവാര്‍ഡ് സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വയെയും സ്പോര്‍ട്ടിങ് ഗോള്‍ കീപ്പര്‍ റുയി പാട്രിക്കോയെയും മറികടന്നാണ് താരം അവാര്‍ഡ് സ്വന്തമാക്കിയത്. മൊത്തം വോട്ടിന്റെ 65% വോട്ടുകള്‍ സ്വന്തമാക്കിയാണ് താരം അവാര്‍ഡ് സ്വന്തമാക്കിയത്. പാട്രിക്കോ 18% വോട്ട് നേടിയപ്പോള്‍ ബെര്‍ണാഡോ സില്‍വക്ക് 17% വോട്ട് നേടി. 2017ല്‍ ബലോണ്‍ ഡി ഓര്‍, ഫിഫ ദി […]

ഗ്ലോബ് സോക്കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി റയല്‍ മാഡ്രിഡ്

2017 കിരീട നേട്ടങ്ങള്‍കൊണ്ട് അവിസ്മരണീയമാക്കിയ റയല്‍ മാഡ്രിഡ്, ഗ്ലോബ് സോക്കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി. വര്‍ഷത്തെ മികച്ച ടീമായി റയല്‍ മാഡ്രിഡും മികച്ച കോച്ച്‌ ആയി സിദാനും മികച്ച കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചാമത്തെ തവണയാണ് റൊണാള്‍ഡോ ഈ അവാര്‍ഡ് സ്വന്തമാക്കുന്നത്. തുടര്‍ച്ചയായി രണ്ടാമത്തെ തവണയും. 2017ല്‍ റയല്‍ മാഡ്രിഡ് 5 ട്രോഫികളാണ് കരസ്ഥമാക്കിയത്. ദുബായില്‍ നടന്ന ചടങ്ങില്‍ സിദാന്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. തനിക്ക് ലഭിച്ച മികച്ച കോച്ചിനുള്ള അവാര്‍ഡിന് തന്റെ ടീം അംഗങ്ങള്‍ക്ക് എല്ലാം നന്ദി […]

റൊണാള്‍ഡോയ്ക്ക് ഒരു കുഞ്ഞു മാലാഖ കൂടി

മാഡ്രിഡ്: ലോക ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാലാമതും അച്ഛനായതിന്‍റെ സന്തോഷം ആരാധകര്‍ക്കായി പങ്കുവെച്ചു. ഭാര്യ ജോര്‍ജീനക്കും കുഞ്ഞിനും ഏഴു വയസ്സുകാരന്‍ ക്രിസ്റ്റ്യാനോ ജൂനിയറിനുമൊപ്പമുള്ള ചിത്രങ്ങളും റൊണാള്‍ഡോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അലാന മാര്‍ട്ടീന എന്നാണ് തന്‍റെ കുടുംബത്തിലെ പുതിയ അംഗത്തിന് ക്രിസ്റ്റ്യാനോ നല്‍കിയിരിക്കുന്ന പേര്.  അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി താരം വ്യക്തമാക്കി. യു.എസ് -സൗദി അറേബ്യ സൗഹൃദ മത്സരത്തിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള വിശ്രമത്തിലാണ്  ഇപ്പോള്‍  റൊണാള്‍ഡോ.