പിറന്നാള്‍ നിറവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മര്‍ ജൂനിയറും

റോം: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് 34ാം പിറന്നാള്‍. 1985 ഫെബ്രുവരി അഞ്ചിന് പോര്‍ച്ചുഗലിലെ മദിയേരയിലാണ് റൊണാള്‍ഡോ ജനിച്ചത്. മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം 5 വട്ടം നേടിയിട്ടുള്ള റൊണാള്‍ഡോ നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസിന്‍റെ താരമാണ്. സ്‌പോര്‍ടിംഗ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, ടീമുകള്‍ക്കായും റൊണാള്‍ഡോ കളിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയതാരമായ ബ്രസീലിയന്‍ ഫുട്‌ബോളറായ നെയ്മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ എന്ന നെയ്മറിന് ഇന്ന് 27-ാം പിറന്നാളാണ്. […]

‘നെയ്മര്‍ തൊട്ടാവാടി’; ഗോളടിച്ച് ട്രോളന്‍മാര്‍

കിരീടത്തില്‍ കുറഞ്ഞ മറ്റൊന്നും സ്വപ്നം കാണാത്ത മഞ്ഞപ്പടയെ സ്വിറ്റ്സര്‍ലന്‍ഡുകാര്‍ പൂട്ടിച്ചത് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഇയില്‍, സ്വിസ് പടകളോട് സമനില വഴങ്ങാന്‍ വിധിച്ച ബ്രസീലിനെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ഇന്നലെ നടന്ന കളിയില്‍ ബ്രസീലിന്‍റെ അഭിമാനതാരം നെയ്മര്‍ നേരിടേണ്ടി വന്നത് ചെറുതും വലുതുമായ 11 ഫൗളുകളാണ്. ആദ്യം ഫൗള്‍ നേരിട്ട് വീണ നെയ്മര്‍ പിന്നെ എപ്പോള്‍ ബോള്‍ കിട്ടിയാലും വീഴുന്ന അവസ്ഥയായി. നെയ്മറിന്‍റെ അവസ്ഥയെ മുതലാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍.    അര്‍ജന്‍റീന- […]

മെസ്സിക്ക് പിന്നാലെ നെയ്മറിനും ഐ.എസ് ഭീകരരുടെ ഭീഷണി

മോസ്കോ: അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്  ഐ.എസിന്‍റെ ഭീഷണി വന്നിട്ട് ദിവസങ്ങളെ ആയുള്ളൂ. കണ്ണില്‍ നിന്ന് രക്തം വാര്‍ന്ന് തടവില്‍ കഴിയുന്ന മെസ്സിയുടെ ചിത്രം പുറത്തു വിട്ടത്തിനു പിന്നാലെ  ഐ.എസ് ഭീകരര്‍ വീണ്ടും ഭീഷണിയുമായി രംഗത്തു വന്നു. ഇത്തവണ  നെയ്മറിനെയും ഭീഷണിക്കിരയാക്കിയിരിക്കുകയാണ്. ഐഎസ് ഭീകരര്‍ കൊന്നിട്ടിരിക്കുന്ന മെസ്സിയും സമീപത്തായി ഭീകരന്‍റെ  പിടിയില്‍ കരയുന്ന നെയ്മറുമാണ് ചിത്രത്തിലുള്ളത്. മുസ്ലീം രാജ്യത്ത് ജീവിക്കുക മാത്രമേ നിങ്ങള്‍ക്ക് വഴിയുള്ളുവെന്ന് ചിത്രത്തില്‍ എഴുതിയിട്ടുണ്ട്.