നിധി കിട്ടാന്‍ നരബലി: പൂജാരി അടക്കം 4 പേര്‍ പിടിയില്‍

കര്‍ണാടക: നിധി ലഭിക്കുന്നതിന് വേണ്ടി കര്‍ഷകനെ നരബലി കഴിച്ചതായി  റിപ്പോര്‍ട്ട്.  ശേഷനായിക് എന്ന 65 കാരനാണ് നരബലിക്ക് വിധേയനായത്.  സംഭവത്തില്‍ പ്രദേശത്തെ ക്ഷേത്രത്തിലെ പൂജാരി അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഷിമോഗയില്‍ ശിക്കാരിപുലയ്ക്കടുത്ത അഞ്ചാനപുരയിലാണ് സംഭവം.  അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിന് സമീപം നിധിയുണ്ടെന്നും അത് ലഭിക്കണമെങ്കില്‍ മനുഷ്യക്കുരുതി നടത്തണമെന്നും ഇയാള്‍ പറയുകയായിരുന്നു.

പിന്നീട്  മാര്‍ച്ച്‌ ഏഴിന് കര്‍ഷകന്‍റെ ശരീരം തല അറക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളുടെ മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച്‌ അന്വേഷണം നടത്തുകയും പ്രതികളെ പൊലീസ് പിടികൂടുകയുമായിരുന്നു.

 

prp

Related posts

Leave a Reply

*