കണ്ണൂര്‍: പാനൂര്‍ അഷ്റഫ് വധക്കേസില്‍ ആറു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.തലശ്ശേരി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
ആര്.എസ്എസ് പ്രവര്‍ത്തകരായ പാനൂര്‍ കൂറ്റേരി സ്വദേശി സുബിന് എന്ന ജിത്തു, മൊകേരി വള്ളങ്ങാട് പുതിയോത്ത് അനീഷ് എന്ന ഇരുമ്ബന്‍ അനീഷ്, മൊകേരി വള്ളങ്ങാട് ഇ.പി രാജീവന് എന്ന പൂച്ച രാജീവന്, തെക്കേ പാനൂരിലെ പി.പി പുരുഷോത്തമന്‍ണ്‍ എന്ന പുരുഷു, തെക്കേ പാനൂരിലെ എന്‍.കെ രാജേഷ് എന്ന രജു, പാനൂര്‍ പന്ന്യന്നൂര്‍ ചമ്പാട് സ്വദേശി കെ. രതീശന് എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷച്ചത്.
2002 ഫെബ്രുവരി 15 നാണ് താഴയില്‍ അഷ്റഫിനെ പാനൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച് വെട്ടിക്കൊന്നത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന്റെ കാരണം. കൊലപാതകം, അതിക്രമിച്ചു കടക്കല്‍, ആയുധവുമായി സംഘം ചേരല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരായ കുറ്റം. ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.